ആറാം നൂറ്റാണ്ടിലെ അന്ധകാരം
ചരിത്രകാരന്മാര്‍ സര്‍വരും ഇരുണ്ടയുഗമെന്ന് വിശേഷിപ്പിച്ച കാലമാണ് ആറാം നൂറ്റാണ്ട്. അവിടെ പ്രകാശത്തിന്റെ കൈത്തിരികത്തിച്ച സത്യദൂതനെ അവമതിക്കാനും അവിടുന്ന് കാണിച്ചുതന്ന ദര്‍ശനത്തെ അപഹസിക്കാനും ഇറങ്ങിയവര്‍ ആ കാലഘട്ടത്തെ കുറിച്ച് പരിചയപ്പെടുത്തല്‍ അനിവാര്യമായതിനാലാണ് 'പ്രകാശമാണ് തിരുനബി' എന്ന പ്രമേയം സുന്നി യുവജനസംഘം നബിദിന കാംപയിന്‍ പ്രമേയമായി തെരഞ്ഞെടുത്തത്.
ആറാം നൂറ്റാണ്ടില്‍ ലോകത്തിന്റെ എല്ലാ കോണിലും അന്ധത മാത്രമായിരുന്നു. വികാരങ്ങള്‍ക്കടിമപ്പെട്ട് ജീവിതം ഹോമിക്കുന്നവര്‍. ജീവിതത്തിന് ഒരു ലക്ഷ്യവുമില്ലാതെ നടന്നവര്‍. യൂറോപ്പും അമേരിക്കയും ചൈനയും ഇന്ത്യയും പേര്‍ഷ്യയും എല്ലാം അന്ധകാരത്തില്‍. നന്മയുടെ ചെറുനാമ്പുകള്‍ ഉയര്‍ത്താനാരെങ്കിലും വന്നാല്‍ തന്നെ അവനെ തകര്‍ക്കുന്ന കാലം. ധാര്‍മികതയ്ക്ക് ഒരുവിലയും കല്‍പിക്കാത്തവര്‍.
മതമെന്ന് പറയാന്‍ പറ്റിയതായി നിലനിന്നിരുന്ന സെമിറ്റിക് മതങ്ങളായ ജൂതമതവും ക്രിസ്തുമതവും തകര്‍ന്ന് കിടക്കുന്നു. തോറ നഷ്ടപ്പെട്ട നിലയിലാണ് ജൂതര്‍. ജറുസലേം വാസകാലത്ത് അല്‍പമെങ്കിലും നിലനിന്നിരുന്നത് നബുക്കുനസറിന്റെ വരവോടെ നഷ്ടമായി. ബാബിലോണിയയിലേക്ക് ആട്ടിപ്പായിക്കപ്പെട്ട അവര്‍ക്ക് തൗറാത്ത് നഷ്ടമായി. തൗറാത്ത് ജറുസലേം വാസക്കാലത്ത് തന്നെ വരേണ്യവര്‍ഗം അംഗീകരിച്ചിരുന്നില്ല.
അവരുടെ ഇംഗിതത്തിനനുസരിച്ചായിരുന്നു മതനിയമങ്ങള്‍ അവര്‍ ഉള്‍ക്കൊണ്ടത്. ബാബിലോണിയന്‍ വാസകാലത്ത് ഓര്‍മയില്‍ നിന്ന് പകര്‍ത്തിയെഴുതിയതാണ് തല്‍മൂദ്ബിസി 10 -9 നൂറ്റാണ്ടുകളില്‍ പിറവിയെടുത്ത തല്‍മൂദ് അടിസ്ഥാനപരമായി തൗറാത്തിന്റെ അധ്യാപനങ്ങളില്‍ നിന്ന് ബഹുദൂരം അകന്നാണ് നിലകൊണ്ടത്. അതു തന്നെ രൂപപ്പെട്ടു വന്നത് പ്രഭുക്കളുടെയും പുരോഹിതരുടെയും താല്പര്യപ്രകാരവും ആയിരുന്നു. മാരണം ആയിരുന്നു തല്‍മൂദിന്റെ മര്‍മം. മാരണ തന്ത്രങ്ങള്‍ ഉപയോഗിച്ച് അധികാരവും സുഖാസക്തിയും നേടിയെടുക്കാനായിരുന്നു അവര്‍ പരിശ്രമിച്ചത്.
ഇടക്കാലത്ത് ദാവൂദ്(ദാവീദ്), സുലൈമാന്‍ പ്രവാചകന്മാര്‍(സോളമന്‍ ചക്രവര്‍ത്തി) ജറുസലേം ആസ്ഥാനമാക്കി ഭരണകൂടത്തിന് അസ്തിവാരമിട്ടു. ഇവരെ ജൂതര്‍ പ്രവാചകന്മാരായി അംഗീകരിച്ചിരുന്നില്ല. എന്നാല്‍, ഇവരുടെ ഭരണമികവും അധികാരവിശാലതയും അംഗീകരിച്ചു. ഇവരുടെ കാലശേഷം ജൂതപ്രഭുക്കളും പുരോഹിതരും മന്ത്രവിദ്യയും ഹോമവിദ്യയും ഉപയോഗിച്ചാണ് ദാവീദിന്റെയും സോളമന്റെയും ഉന്നമനം എന്ന് അവര്‍ ജല്‍പിച്ചു. ജാലവിദ്യകളിലും മാരണങ്ങളിലും നൂറ്റാണ്ടുകളായി ഗവേഷണങ്ങള്‍ നടന്നു.
Read Also: ലോകം ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക്
ജൂത താല്പര്യങ്ങളോടു ചേര്‍ന്നുനിന്ന ക്രിസ്ത്യന്‍ സമൂഹത്തിന്റെ നിലപാടും ഇതുതന്നെയായിരുന്നു. ചില കാലഘട്ടങ്ങളില്‍ ആശയപരമായ തര്‍ക്കം നിലനില്‍ക്കെ തന്നെ കൂടിക്കലരുകളും വിവാഹങ്ങളും ഉണ്ടായിരുന്നു. ഇവയുടെ വികാസത്തിന് വേണ്ടി നൂറ്റാണ്ടുകള്‍ പഠനം നടത്തി. ഇതിനായി തല്‍മൂദ് അല്ലാത്ത ഗ്രന്ഥങ്ങളും പിറവിയെടുത്തു. യഹൂദ ഗുപ്തവിദ്യയുടെ പ്രകടമായ ആശയങ്ങള്‍ വരച്ചു കാട്ടുന്ന കബാല അതില്‍ പ്രധാനമാണ്. അതിന്റെ തുടര്‍ച്ച ആധുനിക കാലഘട്ടവും മുക്തമായിട്ടില്ല. കബാല ആശ്രയിച്ച് കൊണ്ട് ജാലവിദ്യകളെ പരിപോഷിപ്പിക്കാനായി പ്രത്യേകം പിറവിയെടുത്തു. തിയോളജിക്കല്‍ സൊസൈറ്റികള്‍ ഇതിന്റെ ഭാഗമാണ്. മാരണവിദ്യയില്‍ ജൂതപാത തന്നെ ക്രിസ്ത്യന്‍ ജനത പിന്തുടര്‍ന്നു. മാരണ വിദ്യയില്‍ പലതിനെയും ന്യായീകരിക്കാനും നിയമപരമാക്കാനും പ്രവാചകന്മാരെ പോലും മോശക്കാരായി ചിത്രീകരിച്ചു. മോശപ്രവാചകനെയും ദാവീദിനെയും സോളമനെയും യേശുവിനെയും മാതാവ് മര്‍യമിനെയും വിവാഹേതര ബന്ധം ഉള്ളവരായി ചിത്രീകരിച്ചു. നിഗൂഢ വിദ്യയുടെ അടിസ്ഥാന കാര്യങ്ങള്‍ അനിവാര്യമായ വ്യഭിചാരത്തെ സാധൂകരിക്കാനാണ് ഈ മാര്‍ഗം അവര്‍ പിന്തുടര്‍ന്നത്. ഡാന്‍ ബ്രൗണിന്റെ ഡാവിഞ്ചി കോഡില്‍ ഇതിന് ഉപോല്‍പലകമായ നിരവധി തെളിവുകള്‍ നിരത്തുന്നുണ്ട്. ഇത്തരം ഗുപ്ത നിഗൂഢ വിദ്യകളുമായി നൂറ്റാണ്ടുകള്‍ അന്ധകാരത്തില്‍ തന്നെ തുടര്‍ന്നു. വിമോചനം നല്‍കേണ്ട മതങ്ങള്‍ വിമോചനത്തിന് പകരം ബന്ധനം ആണ് നല്‍കിയത്.
യൂറോപ്പ്
വിമോചനം നല്‍കാന്‍ തക്ക പ്രാപ്തി പൗരാണിക യൂറോപ്പിനും ഇല്ലായിരുന്നു. ആറാം നൂറ്റാണ്ടിലെ അന്ധകാരത്തില്‍ നിന്ന് റോം മോചിതമായിരുന്നില്ല. ക്രൈസ്തവ മത പുരോഹിതരുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് നിയമങ്ങള്‍ നിര്‍മിക്കപ്പെട്ടു. പലപ്പോഴും ഏറ്റുമുട്ടലുകളും ലഹളയും നടന്നു.ആ കാലഘട്ടത്തെ കുറിച്ച് ഗിബ്ബണ്‍ എഴുതി: 'ക്രി. 395 ല്‍ പിറവികൊണ്ട പശ്ചിമ റോം ഭരണകൂടം ക്രി.1453 വരെ നിലനിന്നു. ഏറെ വിസ്തൃതി ഉണ്ടായിരുന്ന ഈ സാമ്രാജ്യത്തില്‍ ജനങ്ങള്‍ കനത്ത നികുതി ഭാരം ചുമക്കേണ്ടി വന്നു.
അക്കാരണത്താല്‍തന്നെ ഇടയ്ക്കിടെ അവിടെ അട്ടിമറി ശ്രമങ്ങള്‍ നടന്നിരുന്നു. ക്രി. 533ലെ ഒരു വിപ്ലവത്തില്‍ മുപ്പതിനായിരം പേരാണ് കൊല്ലപ്പെട്ടത്. പണം വാരി കൂട്ടലും സുഖാഡംബരങ്ങള്‍ക്കുവേണ്ടി അതു ചെലവഴിക്കലും മാത്രമായിരുന്നു അവര്‍ക്ക് ഏറ്റവും ഇമ്പം.ഇതവരെ മൃഗീയതയിലേക്ക് കൂപ്പുകുത്തിച്ചു' (The Htsiory of the Decline and Fall of the Roman Empire, Edward Gibbon). എ.ഡി അഞ്ചു മുതല്‍ പത്തു വരെയുള്ള നൂറ്റാണ്ടണ്ടുകളില്‍ അന്ധകാരം യൂറോപ്പിനെയാകെ ആവരണം ചെയ്തിരുന്നു. അന്ന് നടമാടിയിരുന്ന അക്രമങ്ങള്‍ മുമ്പൊരിക്കലും ഉണ്ടണ്ടായിട്ടില്ല. മാനവസംസ്‌കാരം ചീഞ്ഞളിഞ്ഞ ശവം പോലെയായി. ക്രിസ്തുമതത്തിന്റെ ഈറ്റില്ലമായ ഇറ്റലി,ബ്രിട്ടന്‍,ഫ്രാന്‍സ് എന്നിവിടങ്ങളില്‍ കുടുംബങ്ങളില്‍ പോലും അക്രമവും ശൈഥില്യവും മനുഷ്യത്വരാഹിത്യവും വ്യാപകമായി.(The making of humantiy by Briffault, Robert))
പേര്‍ഷ്യ
നാഗരികതയുടെ ചരിത്രത്തില്‍ പൊലിപ്പിച്ചു കാട്ടാറുള്ള പേര്‍ഷ്യയും അക്കാലത്ത് സാംസ്‌കാരിക മണ്ഡലത്തില്‍ വട്ടപ്പൂജ്യം ആയിരുന്നു. എന്നല്ല തിന്മകളുടെ കൂത്തരങ്ങായിരുന്നു. ഒരു ഭാഗത്ത് പെണ്ണിലും മണ്ണിലും എല്ലാവര്‍ക്കും തുല്യാവകാശം ഉണ്ടെന്ന് ജല്‍പിച്ച മസ്ദകികളും മറുഭാഗത്ത് എല്ലാത്തില്‍ നിന്നും സമ്പൂര്‍ണമായി വിരക്തി നേടിയവരെന്ന് പറഞ്ഞ് മാനിസവും പേര്‍ഷ്യന്‍ ഐഡിയോളജിയില്‍ അരങ്ങു വാണു.
അഞ്ചാം നൂറ്റാണ്ടിലെ ഒരു പേര്‍ഷ്യന്‍ രാജാവ് മദ്യപിച്ച് മദോന്മത്തനായി തന്റെ സഹോദരിയെ വ്യഭിചരിച്ചു. അത് പൊതുസമൂഹത്തിന് മുന്നില്‍ പരസ്യമായപ്പോള്‍ സഹോദരിയെ വിവാഹം കഴിക്കല്‍ നിയമമ്മാക്കി. ഇത് അംഗീകരിക്കാത്ത ആളുകളെ ചുട്ടുകൊന്നു. നിരവധി ആളുകള്‍ അഗ്നിക്കിരയായി. സൂറത്തുല്‍ ബുറൂജിലെ നാലാം അധ്യായത്തിലെ പരാമര്‍ശം ഇതിനെ കുറിച്ചാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അഗ്നി ആരാധന ആയിരുന്നു അവരുടെ അടിസാഥാനം. പ്രശസ്ത ചരിത്രകാരനായ ആര്‍തര്‍ ക്രിസ്റ്റീന്‍സില്‍ എ.ഡി ആറാം നൂറ്റാണ്ടിലെ പേര്‍ഷ്യയെ കുറിച്ച് എഴുതി: ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കു പകലില്‍ നാലു പ്രാവശ്യം സൂര്യപൂജ നിര്‍ബന്ധമായിരുന്നു. അതുകൂടാതെ അഗ്‌നിയെയും വെള്ളത്തെയും അവര്‍ ആരാധിച്ചിരുന്നു. ഉറക്കം,ഉണര്‍വ്,കുളി,ശൗച്യം, വസ്ത്രധാരണം,ആഹാരം,പാനീയം,ക്ഷൗരം തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും ഇവയുമായി ബന്ധപ്പെട്ട പ്രാര്‍ത്ഥനകള്‍ ഉണ്ടായിരുന്നു. തീ ഒരിക്കലും അറിയാതിരിക്കാനും തീയും വെള്ളവും കൂടി ചേരാതിരിക്കാനും അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.(സാസാനിയന്‍ യുഗം പേജ് 155).
ആഫ്രിക്ക
ആറാം നൂറ്റാണ്ടിലെ ആഫ്രിക്കയും തമസ്സിലായിരുന്നു. റോമിന് കീഴില്‍ അടിമകളായി അവര്‍ നിലകൊണ്ടു. ചിലഭാഗങ്ങല്‍ പേര്‍ഷ്യക്ക് കീഴിലും. റോമിന്റെയും പേര്‍ഷ്യയുടെയും സംസ്‌കാരത്തിലെ ഏറ്റവും മോശമായ അവസ്ഥ ആയിരുന്നു ആഫ്രിക്കയില്‍. അടിച്ചമര്‍ത്തപ്പെട്ടവരായി കഴിയുന്ന ഒരു ജനതക്ക് ഇതിനല്ലാതെ സാധ്യമായിരുന്നില്ല.
അമേരിക്ക
പതിനഞ്ചാം നൂറ്റാണ്ടില്‍ പോലും കൊളംബസ് കണ്ടെത്തുമ്പോള്‍ തികഞ്ഞ പ്രാകൃത വര്‍ഗക്കാരാണ് അമേരിക്കക്കാര്‍. റെഡ് ഇന്ത്യന്‍ വിഭാഗക്കാരെന്ന കാപ്പിരികള്‍ക്ക് നാഗരികതയോ മനുഷ്യത്വമോ അന്ന് പോലും വശമില്ലായിരുന്നു. ആറാം നൂറ്റാണ്ടിലെ ഈ ഭൂപ്രദേശത്തെ കുറിച്ച് പിന്നെന്തു പറയാന്‍.
ഇന്ത്യ
ഒരു കാലത്ത് വിവിധ മേഖലകളില്‍ പ്രശോഭിച്ചിരുന്ന ഇന്ത്യ ആറാം നൂറ്റാണ്ടില്‍ മത സാംസ്‌കാരിക രംഗങ്ങളില്‍ കടുത്ത അന്ധകാരത്തില്‍ ആയിരുന്നു. ലജ്ജയില്ലായ്മയില്‍ നിന്ന് ആരാധനാലയങ്ങള്‍ പോലും മുക്തമായിരുന്നില്ല. മതം അതിനു വിശുദ്ധിയുടെ പുടവ ധരിപ്പിച്ചു. സ്ത്രീകളുടെ അഭിമാനം ചവിട്ടിത്താഴ്ത്തപ്പെട്ടു. ഭര്‍ത്താവിന്റെ ചിതയില്‍ ചാടി മരിക്കാന്‍ അവര്‍ നിര്‍ബന്ധിതരായിരുന്നു. ഇന്ത്യക്കാര്‍ക്ക് പുറംലോകവുമായി യാതൊരു ബന്ധവുമില്ലായിരുന്നു. ഇത് അവരില്‍ ബലഹീനത വര്‍ധിപ്പിച്ചു. സാഹചര്യങ്ങള്‍ക്ക് അടിയറവു പറയാന്‍ ഉള്ള മാനസികാവസ്ഥയിലായിരുന്നു അവര്‍. അവരുടെ സാഹിത്യം ജീവനില്ലാത്തതായി മാറി.
ഇതര മേഖലകളിലും ഇതുതന്നെയായിരുന്നു അവസ്ഥ. വ്യത്യസ്ത മനുഷ്യര്‍ക്കിടയില്‍ ഉച്ചനീചത്വം ശക്തിയായി. ആഹാര കാര്യങ്ങളില്‍ വരെ കഠിനമായ നിയമങ്ങള്‍ ഉണ്ടായിരുന്നു. താഴ്ന്ന ജാതിക്കാര്‍ ഗ്രാമപ്രദേശങ്ങള്‍ക്ക് പുറത്ത് താമസിക്കേണ്ടിവന്നു. (ദയാനന്ദ സരസ്വതിയുടെ സിദ്ധാര്‍ഥ പ്രകാശം). ആറാം നൂറ്റാണ്ടിലെ ഇന്ത്യയെക്കുറിച്ച് പ്രശസ്ത ചരിത്രകാരനും വേദശാസ്ത്ര പണ്ഡിതനും ആയ എല്ലാ എല്‍.എസ്.എസ് മല്യ എഴുതുന്നത് നോക്കൂ, ബഹുദൈവ വിശ്വാസത്തിന്റെയും വിഗ്രഹാരാധനയുടെയും പ്രചാരണത്തില്‍ വിവിധ സമയങ്ങളിലായി ധാരാളം അക്കാദമികളും കൗണ്‍സിലുകളും നിലവില്‍വന്നു. അവയിലൂടെ ദൈവങ്ങളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു. അങ്ങനെ അതും മൂന്നു കോടിയോളം എത്തി (പോപ്പുലര്‍ ഹിന്ദുയിസം പേ. 6).വിഗ്രഹാരാധനയിലേക്ക് ഇന്ത്യയെ വിലിച്ചിഴക്കാന്‍ ബുദ്ധരും ഹിന്ദുക്കളും മത്സരിക്കയായിരുന്നു. ഇതുവരെ അന്ധവിശ്വാസത്തിലേക്കും അരാജകത്വത്തിലേക്കും എത്തിച്ചു. സംസ്‌കാരമോ മനുഷ്യത്വമോ ഇല്ലാത്തവരായി ഇരുണ്ടയുഗത്തിലെ ഇന്ത്യക്കാരും.
ചൈന, മംഗോളിയ
യുദ്ധത്തിലും മത്സരത്തിലും രസം കണ്ടെത്തി ജീവിതം കഴിച്ചവരായിരുന്നു ഈ സംസ്‌കൃതിയുടെ ആളുകളും. മാര്‍ഗനിര്‍ദേശത്തിന് വ്യക്തമായി ഒന്നുമില്ലായിരുന്നു. മംഗോളിയക്കാര്‍ രാജ്യത്തിന്റെ മതമായി ബുദ്ധമതം സ്വീകരിച്ചു. എന്നാല്‍, അവരുടെ ചര്‍ച്ചകള്‍ സിദ്ധാര്‍ഥ രാജകുമാരന്റെ ദൈവികതയും ദൈവാംശവും ഒക്കെയായിരുന്നു. ദൈവനിരാസമാണോ ദൈവികമാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വിധമാണ് ബുദ്ധമതം നിലകൊണ്ടത്.
അറേബ്യ
അറബികള്‍ സഞ്ചാരികളായിരുന്നു. സഞ്ചാരികളുടെ സ്വഭാവം ഒരു സംസ്‌കാരത്തില്‍ നിലയുറപ്പിക്കലല്ല. കിട്ടുന്നവയെല്ലാം സ്വീകരിക്കലാണ്. സംസ്‌കരിക്കപ്പെടാത്ത കാലം വരെ ഇതായിരുന്നു അവസ്ഥ. ആറാം നൂറ്റാണ്ടിലെ കണ്ണാടിയായി അവര്‍ നിലകൊണ്ടു. ലോകത്തിന്റെ വിവിധ കോണുകളില്‍ നിലനിന്നിരുന്ന സകല തിന്മകളും അവരില്‍ സ്വാധീനം ചെലുത്തി. അക്കാലത്തെ അറേബ്യയെ വള്ളത്തോള്‍ വരച്ചു കാട്ടിയതിങ്ങനെ:
'ഹാ കണ്ടതില്‍ക്കണ്ടതലീശ്വരത്വം
കല്‍പിച്ചു നടന്നൊടുക്കം
നിരീശ്വരത്വത്തിലടിഞ്ഞുവീണു;
നിരസ്ത വിശ്വാസരറേബിയക്കാര്‍!
കുറുമ്പുമാറാത്ത കുറൈഷിവര്യര്‍ -
ക്കോതിക്കൊടുത്തേന്‍ പലവട്ടവും താന്‍:
'ഈ നിങ്ങള്‍ കൂപ്പും കല്ലല്ല മരമ -
ല്ല ള്ളാവു സര്‍വാതിശക്തനേകന്‍.'
ഇവര്‍ക്കിരുട്ടേ പ്രിയമിത്രമൂതി
ക്കെടുക്കയായ്, കൈത്തിരികൊണ്ടുചെന്നാല്‍;
മിന്നാമിനുങ്ങിന്‍ ചെറുതാം വെളിച്ചം
പോലും സഹിക്കാത്ത തമസ്സിതേതോ!
(പാംസുസ്‌നാനം).
ഈ ഇരുണ്ട യുഗത്തിലേക്കാണ് വിശ്വ പരിഷ്‌കര്‍ത്താവ് അവതീര്‍ണനാകുന്നത്.
Also Read: വൈജ്ഞാനിക ശാസ്ത്ര മുന്നേറ്റം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."