ആനന്ദന് വധം: പ്രതികള്‍ റിമാന്‍ഡില്‍
ഗുരുവായൂര്‍: ആര്. എസ്.എസ് പ്രവര്ത്തകന് ആനന്ദന് വധക്കേസിലെ മൂന്ന് പ്രതികളേയും കോടതി റിമാന്‍ഡ് ചെയ്തു. പ്രതികളായ ഫായിസ്, കാര്‍ത്തിക്, ജിതേഷ് എന്നിവരെയാണ് ചാവക്കാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 29 വരെ റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം കാര്‍ത്തികിനെ സംഭവസ്ഥലത്തിനു സമീപത്തെ ആളൊഴിഞ്ഞ മന പറമ്പില്‍ കൊണ്ടുവന്ന് ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു.
കൃത്യം നടന്നതിനു ശേഷം ആയുധങ്ങള്‍ പറമ്പിലേക്ക് വലിച്ചെറിഞ്ഞത് കാര്‍ത്തിക് ആയതിനാല്‍ ഇയാളെ മാത്രമാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. വാള്, വെട്ടുകത്തി, ഇരുമ്പ് പൈപ്പ് എന്നിവ ഇവിടെ നിന്ന് കണ്ടെടുത്തു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലിസ് പറഞ്ഞു.
കനത്ത പൊലിസ് സന്നാഹത്തോടെയാണ് പ്രതികളെ കോടതിയിലേക്ക് കൊണ്ടുവന്നത്. നൂറോളം പൊലിസുകാര്‍ സുരക്ഷയൊരുക്കിയാണ് ഇവരെ വാഹനത്തില്‍ നിന്ന് ഇറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."