ശബരിമല നട തുറന്നു; ഇനി വ്രതശുദ്ധിയുടെ നാളുകള്‍
പത്തനംതിട്ട: ഇന്നലെ വൈകിട്ട് അഞ്ചിന് മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്ണന് നമ്പൂതിരി ശബരിമല നട തുറന്നതോടെ ഇനി വ്രതശുദ്ധിയുടെ നാളുകള്‍. നട തുറന്നതിനു പിന്നാലെ ശ്രീകോവിലിനുള്ളില്‍ നെയ് വിളക്ക് തെളിച്ചു.
തന്ത്രി കണ്ഠര് മഹേഷ് മോഹനര് ഭക്തര്‍ക്ക് ഭസ്മം പ്രസാദമായി നല്കി. പിന്നീട് മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി ആഴി തെളിച്ചു. പുതിയ മേല്‍ശാന്തിമാരായ എ.വി. ഉണ്ണികൃഷ്ണന് നമ്പൂതിരി, അനീഷ് നമ്പൂതിരി എന്നിവരെ തിരുമുറ്റത്തേക്ക് ആനയിച്ച് അഭിഷേകം നടത്തി.
ആദ്യം അയ്യപ്പ ക്ഷേത്രത്തിലെ മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ അവരോധ ചടങ്ങ് നടന്നു. മാളികപ്പുറം ക്ഷേത്രത്തിലെ മേല്‍ശാന്തിയായി അനീഷ് നമ്പൂതിരിയെ അവരോധിക്കുന്ന ചടങ്ങും നടന്നു.
രാത്രി നട അടച്ച ശേഷം നിലവിലുണ്ടായിരുന്ന മേല്‍ശാന്തിമാരായ ടി.എം ഉണ്ണികൃഷ്ണന് നമ്പൂതിരിയും മനു നമ്പൂതിരിയും ചുമതല ഒഴിഞ്ഞു.
ക്ഷേത്രത്തിന്റെ താക്കോല്‍ പുതിയ മേല്‍ശാന്തിമാര്‍ക്ക് കൈമാറി. വൃശ്ചികം ഒന്നായ ഇന്ന് പുലര്‍ച്ചെ നാലിന് പുതിയ മേല്‍ശാന്തിമാരാണ് നട തുറക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."