HOME
DETAILS
MAL
കാലിക്കറ്റ് സര്‍വകലാശാല സെനറ്റ്: ഓര്‍ഡിനന്‍സ് ഇറക്കും
backup
November 16 2017 | 01:11 AM
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയുടെ സെനറ്റും സിന്‍ഡിക്കേറ്റും സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന വ്യക്തികളെ ഉള്‍പ്പെടുത്തി രൂപീകരിക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും.
നിലവിലുള്ള സെനറ്റിന്റെയും സിന്‍ഡിക്കേറ്റിന്റെയും കാലാവധി കഴിഞ്ഞതിനാലും പുതിയ സമിതികള്‍ രൂപീകരിക്കാന്‍ കാലതാമസം ഉണ്ടാവുമെന്നതിനാലുമാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വായ്പകളിന്മേല് ജപ്തി നടപടികള്‍ക്ക് അനുവദിച്ച മൊറട്ടോറിയം ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കും.
സുനാമി പുനരധിവാസ പദ്ധതി പ്രകാരം നിര്‍മിച്ചതും ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകളും ഫഌറ്റുകളും ഗുണഭോക്താക്കളുടെ അഭാവത്തില്‍ ലൈഫ്മിഷന് പദ്ധതിയില്‍ അപേക്ഷിച്ച കുടുംബങ്ങള്‍ക്ക് അനുവദിക്കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."