HOME
DETAILS

കുമരകം തീവ്രവാദികളുടെ കേന്ദ്രമെന്ന് സ്ഥാപിക്കാനുള്ള ബി.ജെ.പി നീക്കം പൊളിഞ്ഞു

  
backup
November 16 2017 | 01:11 AM

%e0%b4%95%e0%b5%81%e0%b4%ae%e0%b4%b0%e0%b4%95%e0%b4%82-%e0%b4%a4%e0%b5%80%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%87

കോട്ടയം: കുമരകം കേന്ദ്രീകരിച്ച് ദേശവിരുദ്ധ ശക്തികള്‍ ശക്തിപ്രാപിക്കുന്നെന്ന തരത്തിലുള്ള ബി.ജെ.പിയുടെ വിഡിയോ പ്രചാരണം പൊളിഞ്ഞു. കുമരകത്ത് ടൂറിസം മേഖലയില്‍ തൊഴിലെടുക്കുന്ന കശ്മിര്‍ സ്വദേശിയായ യുവാവിനെ തീവ്രവാദിയായി ചിത്രീകരിച്ച് ഇവിടെ തീവ്രവാദ പ്രവര്‍ത്തനം വളര്‍ത്തുന്നെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാന്‍ ശ്രമിച്ചത് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍. ഹരിയുടെ നേതൃത്വത്തിലാണ്. കശ്മിരില്‍ പട്ടാളക്കാരെ കല്ലെറിഞ്ഞിട്ടുണ്ടെന്നും അതിന് പണം ലഭിക്കുന്നുണ്ടെന്നും യുവാവ് പറഞ്ഞെന്ന തരത്തിലുള്ള വിഡിയോ പ്രചരിപ്പിച്ച് നേട്ടമുണ്ടാക്കാനുള്ള ഹരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ശ്രമം പൊലിസ് പരിശോധനയിലാണ് എട്ടുനിലയില്‍ പൊളിഞ്ഞത്.
പൊലിസിന്റെ ചോദ്യം ചെയ്യലില്‍ കശ്മിര്‍ സ്വദേശിയായ സഫര്‍ അഹമ്മദ് (30) വിഡിയോക്ക് പിന്നിലെ യഥാര്‍ഥ സത്യം വെളിപ്പെടുത്തിയതോടെ ബി.ജെ.പി ജില്ലാ നേതൃത്വം വെട്ടിലാകുകയായിരുന്നു. ഇപ്പോള്‍ പ്രചരിക്കുന്ന തരത്തിലുള്ള യാതൊരു കാര്യങ്ങളും യുവാവ് വിഡിയോയില്‍ പറയുന്നില്ലെന്ന് കുമരകം എസ്.ഐ ജി. രജന്‍കുമാര്‍ പറഞ്ഞു.
യുവാവിന് മലയാളം അറിയില്ല. അതുകൊണ്ടുതന്നെ മലയാളത്തിലുള്ള ചോദ്യങ്ങള്‍ക്ക് ഇയാള്‍ മൂളുക മാത്രമാണ് ചെയ്യുന്നത്. കശ്മിരില്‍ പട്ടാളത്തെ കല്ലെറിഞ്ഞിട്ടുണ്ടോയെന്നും അതിന് പണം ലഭിക്കുന്നുണ്ടോയെന്നും ചോദിക്കുമ്പോള്‍ അവിടെ അങ്ങനെയൊക്കെ നടക്കുന്നുണ്ടെന്ന് മാത്രമാണ് യുവാവ് മറുപടി നല്‍കുന്നത്. താന്‍ എറിഞ്ഞെന്നോ പണം ലഭിക്കുന്നതായോ ഒന്നും പറയുന്നില്ല. വെടിയുണ്ട ഏറ്റിട്ടുണ്ടോയെന്ന് ചോദിക്കുമ്പോള്‍ ചില്ലുകൊണ്ട പാട് തമാശയായി കാണിച്ചുകൊടുക്കുകയും ചെയ്തു.
കളിതമാശയായി പറഞ്ഞ കാര്യങ്ങളാണ് സൈന്യത്തെ ആക്രമിച്ചെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ അടക്കം പ്രചരിച്ചത്. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരെത്തി ചോദ്യം ചെയ്‌തെങ്കിലും വസ്തുതയൊന്നും ഇല്ലാത്തതിനാല്‍ യുവാവിനെ വിട്ടയക്കുകയായിരുന്നു. ഇയാള്‍ സ്ഥാപനത്തില്‍ തുടര്‍ന്നും ജോലി ചെയ്യുന്നുണ്ട്. യുവാവിനെക്കുറിച്ചുള്ള രേഖകളെല്ലാം കൈമാറിയിട്ടുണ്ടെന്നും സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയാണ് അന്വേഷണം നടത്തുന്നതെന്നും എസ്.ഐ വ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് കുമരകത്ത് രാജ്യവിരുദ്ധശക്തികള്‍ പിടിമുറുക്കുന്നു എന്നാരോപിച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കോട്ടയം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ഇതിന്റെ വിഡിയോയുണ്ടെന്നും അറിയിച്ചു. എന്നാല്‍, പത്രസമ്മേളനത്തില്‍ വിഡിയോ പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഹരി ഒഴിഞ്ഞുമാറി. മലയാളമറിയാത്ത യുവാവിനോട് നിര്‍ബന്ധിപ്പിച്ച് പല കാര്യങ്ങളും പറയിപ്പിക്കുന്നത് വിഡിയോയില്‍ വ്യക്തമാണ്.
ബി.ജെ.പിയിലേക്ക് അടുത്തിടെയെത്തിയ ഒരു ടാക്‌സി ഡ്രൈവറാണ് ഇത് ചിത്രീകരിച്ചതും ജില്ലാ പ്രസിഡന്റിന് നല്‍കിയതും. കശ്മിരി യുവാവ് ശരീരത്തില്‍ ചില്ല് തറഞ്ഞുകയറിയ ഭാഗങ്ങള്‍ കാണിക്കുമ്പോള്‍ ഇത് പട്ടാളത്തെ കല്ലെറിയുന്നതിനിടെ സംഭവിച്ചതാണെന്ന് പറയാന്‍ ഒരാള്‍ നിര്‍ബന്ധിക്കുന്നത് പരിശോധനയില്‍ പൊലിസിന് വ്യക്തമായി.സംഭവത്തെക്കുറിച്ച് ബി.ജെ.പി തന്നെയാണ് പരാതിയുമായി പോലിസിനെ സമീപിക്കുന്നതും.
അതിനിടെ, അറുപറയില്‍ ദമ്പതികളെ കാണാതായ സംഭവം ഇതുമായി ബന്ധിപ്പിക്കാന്‍ ഹരി നടത്തിയ ശ്രമത്തിനെതിരേ മാധ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ പിന്‍വാങ്ങി. അതേസമയം, ചില മാധ്യമങ്ങള്‍ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത് വരികയാണെന്ന തരത്തില്‍ വാര്‍ത്തയും നല്‍കി. യുവാവിനെ തീവ്രവാദിയായി ചിത്രീകരിച്ച് രാജ്യസ്‌നേഹം പ്രകടിപ്പിക്കാനുള്ള സംഘ്പരിവാറിന്റെ മറ്റൊരു ഗൂഢതന്ത്രം കൂടിയാണ് സത്യം പുറത്തായതോടെ തകര്‍ന്നടിഞ്ഞത്.
അതേസമയം, താന്‍ തമാശയായി പറഞ്ഞ കാര്യങ്ങള്‍ വിഡിയോയില്‍ ചിത്രീകരിക്കുകയായിരുന്നു എന്നും ഇങ്ങനെയൊരു ഗതി ആര്‍ക്കും വരരുതേയെന്നുമായിരുന്നു ഇതുസംബന്ധിച്ച് കശ്മിരി യുവാവ് സഫറിന്റെ പ്രതികരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  23 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  23 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  23 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  23 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  23 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  23 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  23 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  23 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  23 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  23 days ago