കമ്മിറ്റി ചേരുന്നത് കുഴിമന്തി കഴിക്കാനല്ല: എം.വി ജയരാജന്‍
കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരേ സംസ്ഥാന കമ്മിറ്റിയുടെ നടപടി റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്‍ തന്റെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു. നേതാക്കന്‍മാരെ വിമര്‍ശിക്കാനും തിരുത്തിക്കാനുമുള്ള അധികാരം സി.പി.എമ്മിനുണ്ടെന്നതാണ് കുറിപ്പിന്റെ കാതല്‍.
ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നത്: കുഴിമന്തി കഴിക്കുന്നതിനായി കമ്മിറ്റി വിളിച്ചുചേര്‍ക്കുന്നവരുണ്ടാകാം. എന്നാല്‍, സി.പി.എമ്മില്‍ അങ്ങനെയല്ല സ്ഥിതിയെന്ന് എതിരാളികള്‍പോലും സമ്മതിക്കും. കൃത്യമായി കമ്മിറ്റികള്‍ ചേരുകയും അതുവരെയുള്ള ദൈനംദിന പ്രവര്‍ത്തനങ്ങളും പൊതുവിഷയങ്ങളും വിലയിരുത്തുകയും ചെയ്യുന്നതാണ് സി.പി.എം രീതി.വിമര്‍ശനവും സ്വയം വിമര്‍ശനവും ഉള്‍പാര്‍ട്ടി ജനാധിപത്യവും കാത്തുസൂക്ഷിക്കുന്നത് സി.പി.എമ്മിന്റെ പ്രത്യേകതയാണ്. അവിടെ ആരും വിമര്‍ശനത്തിനതീതരല്ല. സ്വയം വിമര്‍ശനം നടത്താത്ത കമ്മ്യൂണിസ്റ്റുകാരന്‍ ഉണ്ടാവില്ല. സി.പി.എം എന്താണെന്നറിയാത്തവരും പാര്‍ട്ടിയെക്കുറിച്ച് അല്‍പധാരണയുള്ളവരുമായ ചിലമാധ്യമങ്ങള്‍ പലതും പടച്ചുവിടുന്നുണ്ട്. വസ്തുതയാണ് വാര്‍ത്തയാക്കേണ്ടതെന്നും ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പി. ജയരാജനെതിരേ പാര്‍ട്ടി നടപടി സ്വീകരിച്ചെന്നും സഖാവ് സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഇറങ്ങിപ്പോയെന്നും വാര്‍ത്തസൃഷ്ടിച്ചവര്‍ അതുവസ്തുതയല്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റും ജയരാജനും വ്യക്തമാക്കിയ സാഹചര്യത്തിലെങ്കിലും തെറ്റായ വാര്‍ത്ത തിരുത്തണമായിരുന്നുവെന്നും ജയരാജന്‍ ഫേസ്ബുക്കില്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."