HOME
DETAILS
MAL
തോമസ് ചാണ്ടി മുന്നോട്ടുവച്ച ഉപാധി തുറന്നുപറയണം: എം.എം ഹസന്
backup
November 16 2017 | 02:11 AM
തൃശൂര്‍: രാജിവയ്ക്കാന്‍ എന്ത് ഉപാധിയാണ് തോമസ് ചാണ്ടി വച്ചതെന്ന് പറയാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് ആവശ്യപ്പെട്ടു.
തോമസ് ചാണ്ടിക്ക് അവസാനം വരെ പിടിച്ചുനില്ക്കാന് അവസരം ഒരുക്കിയ മുഖ്യമന്ത്രിക്കും ധാര്‍മികമായി തുടരാന്‍ അവകാശമില്ലെന്ന് ഹസന് തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഒന്നര വര്‍ഷത്തെ ഇടതു ഭരണത്തില്‍ മൂന്നാമത്തെ മന്ത്രിയാണ് അഴിമതി ആരോപണത്തിന്റെ പേരില്‍ രാജിവയ്ക്കുന്നതെന്നും അഴിമതിക്കെതിരേ വോട്ട് വാങ്ങിയ മുഖ്യമന്ത്രിയുടെ മുഖം ഇതോടെ വികൃതമായെന്നും ഹസന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."