HOME
DETAILS
MAL
കാര്‍ട്ടൂണിസ്റ്റ് ബാലയ്ക്കെതിരായ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു
backup
November 16 2017 | 02:11 AM
കോയമ്പത്തൂര്‍:മുഖ്യമന്ത്രിയെയും ഉദ്യോഗസ്ഥരെയും പരിഹസിച്ചുകൊണ്ട് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധിച്ച് കാര്‍ട്ടൂണിസ്റ്റ് ബാലയ്ക്കെതിരേ സര്‍ക്കാര്‍ സ്വീകരിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.
മുഖ്യമന്ത്രി എടപ്പാടി പളനിസാമി, തിരുനെല്‍വേലി ജില്ലാ കലക്ടര്‍, പൊലിസ് കമ്മിഷണര്‍ എന്നിവര്‍ക്കെതിരേ കാര്‍ട്ടൂണ്‍ വരച്ചതിനാണ് ബാലയെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നത്. തുടര്‍ന്ന് കാര്‍ട്ടൂണിസ്റ്റിനെതിരേ ക്രൈംബാഞ്ച് ചാര്‍ജ് ചെയ്ത കേസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തിനും കാര്‍ട്ടൂണിസ്റ്റിന്റെ മൗലികാവകാശത്തിനും നേരെയുള്ള നടപടിയാണ് ക്രൈംബ്രാഞ്ചിന്റേതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."