ആധിപത്യം തുടരാന്‍ ഇന്ത്യ; ഇന്ത്യ- ശ്രീലങ്ക ഒന്നാം ടെസ്റ്റ് ഇന്ന് മുതല്‍
കൊല്‍ക്കത്ത: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ തുടക്കമാകും. ശ്രീലങ്കയില്‍ പര്യടനം നടത്തി ലങ്കയെ അവരുടെ മണ്ണില്‍ നിലംപരിശാക്കിയതിന്റെ കരുത്തിലാണ് ഇന്ത്യ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്നിറങ്ങുന്നത്. അതേസമയം കൊല്‍ക്കത്തയില്‍ മഴ പെയ്യുന്നത് മത്സരത്തിന് ഭീഷണിയായി നില്‍ക്കുന്നുണ്ട്. ഇന്നലെ മഴയെ തുടര്‍ന്ന് ഇരു ടീമുകള്‍ക്കും പരിശീലനത്തിന് ഇറങ്ങാന്‍ സാധിച്ചില്ല.
ലങ്കന്‍ പര്യടനത്തിനെത്തി ഇന്ത്യ ടെസ്റ്റ്, ഏകദിന, ടി20 മത്സരങ്ങള്‍ തൂത്തുവാരി അവരെ നാണംകെടുത്തിയിരുന്നു. പിന്നീട് പാകിസ്താനെ യു.എ.ഇയില്‍ വച്ച് രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ കീഴടക്കിയതിന്റെ ആത്മവിശ്വാസവുമായാണ് ലങ്കന്‍ ടീം ഇന്ത്യയിലെത്തിയത്. ജനുവരി അഞ്ചിന് തുടങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി ഇന്ത്യയെ സംബന്ധിച്ച് ടീമിന്റെ ശക്തി ദൗര്‍ബല്യങ്ങള്‍ കൃത്യമായി വിലയിരുത്താനുള്ള അവസരമാണ് ലങ്കക്കെതിരായ മത്സരങ്ങള്‍. ലങ്കയെ വില കുറച്ച് കാണുന്നില്ലെന്ന് നായകന്‍ കോഹ്‌ലി വ്യക്തമാക്കി കഴിഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ മൂന്ന് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും കളിക്കുന്നുണ്ട്. രണ്ട് മാസം നീണ്ടുനില്‍ക്കുന്ന പര്യടനമാണ് ഇന്ത്യന്‍ താരങ്ങളെ കാത്തിരിക്കുന്നത്. മികച്ച പ്രകടനം പുറത്തെടുത്ത് ടീമില്‍ സ്ഥാനം ഉറപ്പിക്കാനുള്ള അവസരമാണ് താരങ്ങള്‍ക്ക് മുന്നിലുള്ളത്.
രഞ്ജിയില്‍ ഒരു ഡബിള്‍ സെഞ്ച്വറിയും സെഞ്ച്വറിയും അടിച്ച് മികവിന്റെ ഔന്നത്യത്തില്‍ നില്‍ക്കുന്ന ചേതേശ്വര്‍ പൂജാരയുടെ മിന്നും ഫോം ലങ്കക്ക് കനത്ത ഭീഷണിയാണ്. ബൗളിങ് വിഭാഗത്തിലേക്ക് ജഡേജ, അശ്വിന്‍ ദ്വയങ്ങള്‍ തിരിച്ചെത്തി. ഇരുവരില്‍ ഒരാള്‍ക്ക് അവസരം ലഭിക്കും. മുന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസ് പരുക്ക് മാറി ടീമിലുള്ളതാണ് ലങ്കയ്ക്ക് ആശ്വാസമായി നില്‍ക്കുന്നത്. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഈ മാസം 24 മുതലും മൂന്നാം ടെസ്റ്റ് ഡിസംബര്‍ രണ്ട് മുതലും നടക്കും.
സാധ്യതാ ഇലവന്‍: ഇന്ത്യ- വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ, അശ്വിന്‍ (ജഡേജ), ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഉമേഷ് യാദവ്.
പാകിസ്താന്‍- ദിനേശ് ചാന്‍ഡിമല്‍ (ക്യാപ്റ്റന്‍), കരുണരത്‌നെ, സമരവിക്രമ, ധനഞ്ജ സില്‍വ, ആഞ്ചലോ മാത്യൂസ്, ഡിക്ക്‌വെല്ല, തിരിമന്നെ (സനക), ദില്‍റുവന്‍ പെരേര, ലക്മല്‍, രംഗണ ഹെറാത്ത്, ലഹിരു ഗമഗെ (വിശ്വ ഫെര്‍ണാണ്ടോ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."