HOME
DETAILS

അമ്മ നിലാവ്

  
backup
November 16 2017 | 02:11 AM

vidhyaprabhaatham-amma-nilavu

കാരുണ്യത്തിന്റെ അലിവുമരമാണ് അമ്മ. സ്‌നേഹത്തിന്റെ പുണ്യനദി. സഹനത്തിന്റെ പര്‍വതം. ഒറ്റവാക്കിലൊതുക്കാനാകാത്ത മഹാ സമുദ്രം. പൊക്കിള്‍ക്കൊടിയില്‍ തുടങ്ങുന്നു ആ സ്‌നേഹക്കടലിന്റെ വേരുകള്‍. ആ രക്തബന്ധം മനുഷ്യ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോകുന്നു.
അമ്മമാരെ ആചരിക്കാന്‍ ലോകം കണ്ടെണ്ടത്തിയ ദിവസം, ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെങ്കില്‍ കൂടി സ്വന്തമായി നമ്മളത് ഏറ്റെടുത്തു. അമ്മയെന്ന സത്യത്തെ ആചരിക്കപ്പെടേണ്ടണ്ടതല്ല. ആദരിക്കപ്പെടേണ്ടണ്ടതാണ്. കണ്ണുള്ളവര്‍ അത് കാണുന്നു. അല്ലാത്തവര്‍ കണ്ണടച്ചിരുട്ടാക്കി വൃദ്ധസദനങ്ങളുടെ വാതിലുകളില്‍ മുട്ടുന്നു. അമ്മമാരെ കണ്‍കണ്ടണ്ട ദൈവമായി കണ്ടണ്ടിരുന്ന പാരമ്പര്യമായിരുന്നു ഭാരതത്തിന്റേത്. എന്നാലിന്നോ? കേരളത്തിലിന്ന് മുഴങ്ങിക്കേള്‍ക്കുന്നത് അമ്മമാരുടെ നിലവിളിയാണ്. ജന്മം നല്‍കിയ മാതാപിതാക്കള്‍ക്ക് വിലയില്ലാതായ അവരെ ഓര്‍ക്കാന്‍ മാതൃദിനവും പിതൃദിനവും ഒക്കെ വേണ്ടണ്ടതുണ്ടോ?

'അമ്മ'എന്ന നന്മ

വിലമതിക്കാനാകാത്ത മാതൃസ്‌നേഹത്തിനും കരുതലിനും ആദരം പകരാന്‍ ലോകം ഒന്നിച്ച് ചേരുകയാണ് ഈ ദിനത്തില്‍. നമ്മള്‍ ഓരോരുത്തരുടെയും ജീവന്റെ പാതിയായ അമ്മമാര്‍ക്കായി ഒരു ദിനം.'അമ്മ'എന്ന നന്മ എത്ര കിട്ടിയാലും നമുക്ക് മതിയാകില്ല. ഒപ്പമുള്ളപ്പോള്‍ ആര്‍ഭാടത്തോടെ ആസ്വദിച്ചു തീര്‍ക്കാന്‍, പിന്നെയും പിന്നെയും കൊതിതീരെ ചേര്‍ത്തുപിടിക്കാന്‍. എല്ലാ വര്‍ഷവും മെയ് മാസത്തിലെ രണ്ടണ്ടാം ഞായറാഴ്ചയാണ് ഇന്ത്യ മാതൃദിനമായി ആചരിക്കുന്നത്.

വൃദ്ധസദനങ്ങളിലെ അമ്മമാര്‍

കഴിഞ്ഞ നൂറ്റാണ്ടണ്ടിന്റെ തുടക്കത്തില്‍ അമേരിക്കയിലാണ് മാതൃദിനത്തിന്റെ തുടക്കം. ലോകമെങ്ങും അമ്മമാരെ ആദരിക്കാനായി പലതരം പരിപാടികള്‍ സംഘടിപ്പിക്കുന്നു.നമ്മളെ നമ്മളാക്കിയവര്‍ക്ക് സ്‌നേഹം മാത്രം സമ്മാനിക്കുക എന്ന് ഓര്‍മപ്പെടുത്തലുമായാണ് ഓരോ മാതൃദിനവും കടന്നു വരുന്നത്. എന്നാല്‍ പുതിയ കാലത്തില്‍ കാഴ്ചകള്‍ പലതും ശുഭകരമല്ല. പ്രിയപ്പെട്ട മക്കളെ കാത്ത് വൃദ്ധസദനങ്ങളില്‍ കാത്തിരിക്കുന്ന അമ്മമാര്‍, മക്കള്‍ ഉപേക്ഷിച്ചപ്പോള്‍ ആശുപത്രി വരാന്തകളില്‍ അഭയം തേടിയവര്‍, തെരുവുകളിലേക്ക് വലിച്ചെറിയപ്പെട്ട മാതൃത്വങ്ങള്‍.

ആ കണ്ണ് നിറയ്ക്കല്ലേ

മാതൃദിനം മുന്നിലേക്ക് തരുന്നത് അമ്മമാരുടെ വിവിധ മുഖങ്ങളാണ്. അമ്മയെ ഓര്‍ക്കാന്‍ ഇങ്ങനെ ഒരു പ്രത്യേക ദിനത്തിന്റെ ആവശ്യമില്ലെന്ന് ഉറക്കേ പറയുന്നവരുമുണ്ടണ്ട്. നമ്മളോരോരുത്തരും പത്തുമാസത്തെ കാത്തിരിപ്പിനൊടുവില്‍ കരഞ്ഞുവിളിച്ച് ഈ ഭൂമിയിലേക്ക് പിറന്നു വീണപ്പോള്‍ മനസു നിറഞ്ഞ് സ്വീകരിച്ച മുഖമായിരുന്നു അവരുടേത്. പിന്നെ പൊന്നു പോലെ നോക്കി, പാലൂട്ടി വളര്‍ത്തി വലുതാക്കി. ഈ ദിനത്തെ ഓര്‍ക്കുമ്പോള്‍ നമുക്കൊരു പ്രതിഞ്ജ എടുക്കാം. ഒരു അമ്മയുടെയും കണ്ണ് നിറയാന്‍ ഇടയാക്കില്ല എന്ന്.

ചരിത്രം

ലോക മാതൃദിനം ഇന്നലെയായിരുന്നുവെങ്കിലും മെയ് മാസത്തിലെ രണ്ടണ്ടാം ഞായറാഴ്ചയാണ് ഇന്ത്യയില്‍ മാതൃദിനമായി ആഘോഷിക്കുന്നത്. നൂറ്റാണ്ടണ്ടുകളായി ഇന്ത്യയില്‍ മാതൃദിനം ആഘോഷിച്ചു വരുന്നു. പുരാതന ഗ്രീക്കിലാണ് ആദ്യമായി മദേഴ്‌സ് ഡേ ആഘോഷിച്ചു തുടങ്ങിയത്. ദൈവങ്ങളുടെ അമ്മയായ റിയായോടുള്ള ആദര സൂചകമായാണ് ആഘോഷിക്കാന്‍ തുടങ്ങിയതെന്ന് പറയുന്നു. എല്ലാ മതങ്ങളിലും അമ്മ ദിനം ആഘോഷിക്കുന്നതില്‍ വ്യത്യസ്ത വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ടണ്ട്.

അവര്‍ക്കായി ജീവിക്കാം

അമ്മയെ ഓര്‍ക്കാത്ത ദിവസങ്ങള്‍ മക്കളുടെ ജീവിതത്തില്‍ ഉണ്ടണ്ടാകില്ല. ഉണ്ടാകാന്‍ പാടുമില്ല. എങ്കിലും ഈ ദിനത്തില്‍ എത്രപേര്‍ അമ്മയ്ക്ക് ആശംസകള്‍ നേരാറുണ്ടണ്ട്? ഒരു ജീവതം മുഴുവന്‍ മക്കള്‍ക്കായി ജീവിച്ചു തീര്‍ത്ത ആ അമ്മയെ ഓര്‍ക്കാന്‍ വേണ്ടണ്ടി മാത്രമല്ല മാതൃദിനത്തെ നമ്മള്‍ ഓര്‍ക്കേണ്ടണ്ടത്. വര്‍ഷത്തില്‍ ഒരു ദിവസം അവര്‍ക്ക് വേണ്ടണ്ടി മാറ്റിവച്ച്, അവര്‍ക്കു വേണ്ടണ്ടി ജീവിക്കാന്‍ നമുക്ക് കഴിയുമെങ്കില്‍ ഒരു ജീവിതം മുഴുവന്‍ നമ്മുക്ക് വേണ്ടണ്ടി മാറ്റിവച്ച അവരുടെ മനസ് നിറയും.


സാന്ത്വന സ്പര്‍ശമാകാം

പണ്ടണ്ടു കാലത്ത് അമ്മയ്ക്ക് പൂക്കളും മധുരങ്ങളും സമ്മാനങ്ങളും മക്കള്‍ കാത്തുവയ്ക്കുമായിരുന്നു. കാലങ്ങള്‍ മാറിയപ്പോള്‍ മാതൃദിനത്തില്‍ അമ്മയെ കാണാന്‍ വൃദ്ധസദനത്തില്‍ പോകേണ്ടണ്ട അവസ്ഥയാണ്. ആചരിക്കാന്‍ മാത്രമായി മാതൃദിനത്തെ ഒതുക്കി നിര്‍ത്താതെ അമ്മയെ ആദരിക്കാനും അവരെ വാര്‍ധക്യത്തില്‍ ചേര്‍ത്തു പിടിക്കാനും കഴിയണം.
വാര്‍ധക്യം അവര്‍ക്കുമാത്രമല്ല, നാളെ നമ്മെയും കാത്തിരിക്കുന്നുണ്ടെന്ന് ഓര്‍ക്കണം. ഇന്ന് നിങ്ങളെങ്ങനെ അമ്മയെ പരിചരിക്കുന്നു എന്നാണ് നിങ്ങളുടെ മക്കള്‍ നിരീക്ഷിക്കുന്നത്. നാളെ അവര്‍ക്കു പകര്‍ത്താനുള്ള പാഠമാണ് നിങ്ങള്‍. അതു മറക്കരുത്. മക്കളുടെ വളര്‍ച്ചയില്‍ അമ്മയ്ക്ക് പകരം വയ്ക്കാന്‍ ആര്‍ക്കും കഴിയില്ല.
അതുപോലെ തന്നെയാണ് അവരുടെ വാര്‍ധക്യത്തില്‍ മക്കളുടെ സാന്ത്വന സ്പര്‍ശത്തിന് പകരമായി മാറ്റൊന്നും അവരും ആഗ്രഹിക്കുന്നില്ല എന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  24 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  24 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  24 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  24 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  24 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  24 days ago