ജിദ്ദ ഇന്റര്‍നാഷനല്‍: ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഗിന്നസില്‍ ഇടം നേടി
റിയാദ്: ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ ഗിന്നസില്‍ ഇടം നേടി. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ലോകത്തിലെ ഏറ്റവും വലിയ മനുഷൃ ലോഗോ തീര്‍ത്താണ് വിദ്യാര്‍ഥികള്‍ ഗിന്നസില്‍ ഇടം നേടിയത്.
അല്‍ അബീര്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് ഇവര്‍ മനുഷ്യ മൊസൈക് തീര്‍ത്തത്. ലോക ഭൂപട പശ്ചാത്തലത്തില്‍ ലോക പ്രമേഹ ദിനം, സഊദിവിഷന് 2030, അല്‍ അബീര്‍ ഗ്രൂപ്പ് എന്നീ ലോഗോകളാണ് മനുഷ്യ രൂപത്തില്‍ തീര്‍ത്തത്.
ഗിന്നസ് റെക്കോഡ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് മനുഷ്യ ലോഗോ തീര്‍ത്തത്. സംഭവം ലോക റെക്കോര്‍ഡായി ഗിന്നസ് ബുക്ക് മിഡില്‍ ഈസ്റ്റ്ഓഫിസര് ഹോഡ കച്ചാബ് പ്രഖ്യാപിച്ചു. 4500 വിദ്യാര്‍ഥികളാണ് ഇതിനായി അണിനിരന്നത്. 2015ല്‍ ഇറാഖില്‍ 4200 കമ്യൂണിറ്റി പൊലിസ് ഉദ്യോഗസ്ഥര്‍ അണിനിരന്ന മനുഷ്യ ലോഗോയാണ് ഇതിന് മുന്‍പത്തെ ഗിന്നസ് റെക്കോര്‍ഡ്. ബഗ്ദാദില്‍ ഇറാഖ് പതാക നിര്‍മിച്ചാണ് സംഘം ഗിന്നസില്‍ സ്ഥാനം പിടിച്ചത്. അതേസമയം വിദ്യാര്‍ഥികളുടെ പരിശ്രമത്തെ അല്‍ അബീര്‍ ഗ്രൂപ്പ് ചെയര്മാന് ആലുങ്ങല്‍ മുഹമ്മദ് പ്രശംസിച്ചു. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന് ശൈഖ് മുഖ്യാതിഥി ആയിരുന്നു. മാധ്യമ പ്രവര്ത്തകന് ഖാലിദ് അല്‍ മീന, ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന് മുഹമ്മദ് ആസിഫ് ദാവൂദി തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങിനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."