റഷ്യന്‍ ഇടപെടല്‍: വിമര്‍ശനവുമായി ബ്രിട്ടീഷ് സൈബര്‍ സുരക്ഷാ തലവന്‍
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്ക്ക് പിന്നാലെ റഷ്യക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സൈബര്‍ സുരക്ഷാ തലവന്‍ സയാറന്‍ മാര്‍ട്ടിന്‍. ബ്രിട്ടനിലെ മാധ്യമങ്ങള്‍, ടെലി കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍, ഊര്‍ജ മേഖലകള്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ വര്‍ഷം റഷ്യന്‍ ഇടപെടലുണ്ടായെന്നും അന്താരാഷ്ട്ര മര്യാദകളെ അട്ടിമറിക്കാനുള്ള നീക്കമാണ് അവരുടെ ഭാഗത്തുനിന്നുണ്ടാവുന്നതെന്നും സയാറന്‍ മാര്‍ട്ടിന്‍ കുറ്റപ്പെടുത്തി. ടൈംസ് പത്രം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രെക്‌സിറ്റ് ഹിത പരിശോധനക്കിടെ റഷ്യയുടെ നേതൃത്വത്തില്‍ ബ്രിട്ടന്‍ ഊര്‍ജ കേന്ദ്രങ്ങളില്‍ ആക്രമണമുണ്ടായിരുന്നുവെന്ന് ടൈം പത്രം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൂടാതെ ബ്രെക്‌സിറ്റിനിടെ വോട്ടര്‍മാരെ സ്വാധീനിക്കാനായി 400 ട്വിറ്റര്‍ അക്കൗണ്ടുകള്‍ റഷ്യ ഉപയോഗിച്ചുവെന്ന് ഗാര്‍ഡിയന്‍ പത്രവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹിത പരിശോധന നടക്കുന്നതിന്റെ അവസാന മണിക്കൂറുകളില്‍ 45,000 സന്ദേശങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി റഷ്യ പോസ്റ്റു ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."