പെണ്‍കുട്ടിയെ ലോഡ്ജില്‍ പൂട്ടിയിട്ട് കൂട്ടബലാത്സംഗംചെയ്തു; നാലുപേര്‍ പിടിയില്‍
ബംഗളുരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജില്‍ പൂട്ടിയിട്ട് പത്തുദിവസം തുടര്‍ച്ചയായി കൂട്ടമാനഭംഗം ചെയ്ത നാലുപേര്‍ പൊലിസ് പിടിയില്‍. ബംഗളൂരുവിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. 22നും 25നും ഇടയില്‍ പ്രായമുള്ള മൂന്നു സുഹൃത്തുക്കളും 55കാരനായ ലോഡ്ജ് നടത്തിപ്പുകാരനുമാണ് അറസ്റ്റിലായത്.
അറസ്റ്റിലായ പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കുറ്റം ചുമത്തിയതായി വൈറ്റ്ഫീല്‍ഡ് ഡിസിപി അബ്ദുല്‍ അഹദ് പറഞ്ഞു.
കേസിലെ മുഖ്യപ്രതി വൈറ്റ്ഫീല്‍ഡില്‍ ചായക്കട നടത്തുകയാണ്. അവിടെവച്ചു പരിചയപ്പെട്ട പെണ്‍കുട്ടിയെ ഇവര്‍ തട്ടിക്കൊണ്ടു പോവുകയും ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു.
ഒക്ടോബര്‍ 26നായിരുന്നു സംഭവം.
കുട്ടിയെ കാണാനില്ലെന്നു ഒക്ടോബര്‍ 30ന് പിതാവ് പരാതി നല്കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പീഡനവിവരം ചുരുളഴിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."