കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പൊന്നാനി മേഖലാ സമ്മേളനം
മാറഞ്ചേരി: മാധ്യമ രംഗത്തും ദ്യശ്യമാധ്യമ വിതരണരംഗത്തുമുള്ള കുത്തക ശക്തികളുടെ കടന്നുകയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പൊന്നാനി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം അജിത് ദാസ് ഉദ്ഘാടനം ചെയ്തു.
മേഖലാപ്രസിഡന്റ് സി.കെ മൂസ അധ്യക്ഷനായി. വി മുസ്തഫ, സുരേഷ്‌കുമാര്‍ സി, രഘുനാഥ്, രാജ്‌മോഹന്‍ എം, അബൂബക്കര്‍ സിദ്ധീക്ക്, സാദിഖ്, പ്രവീണ്‍കുമാര്‍, രാജേഷ് പി.വി, വിജയന്‍ ടി. തുടങ്ങിയവര്‍ സംസാരിച്ചു. സെമിനാര്‍ അബൂബക്കര്‍ സിദ്ധീക്കിന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണി തങ്ങള്‍ ഉദ്ഘടനം ചെയ്തു. മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാള്‍ മുഖ്യാതിഥി ആയിരുന്നു. എം. രാജ്‌മോഹന്‍ പി.വി.അയൂബ് എന്നിവര്‍ സംസാരിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി കുടുംബ സംഗമവും ഗാനമേളയും അരങ്ങേറി. അസോസിയേഷന്റെ പൊന്നാനി മേഖലയുടെ പുതിയ പ്രസിഡന്റായി സി.കെ. മൂസയെയും സെക്രട്ടറിയായി വി.മുസ്തഫയെയും ട്രഷറര്‍ ആയി എം.കെ സുരേഷിനെയും തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."