കായികാധ്യാപകരില്ലാതെ കരുവാരകുണ്ട് ഗവ.ഹൈസ്‌കൂള്‍
കരുവാരകുണ്ട്: അധ്യയന വര്‍ഷം തുടങ്ങിട്ട് ആറുമാസമായിട്ടും കായികാധ്യാപകരില്ലാതെ കരുവാരകുണ്ട് മാതൃകാ ഗവ.ഹൈസ്‌കൂള്‍. നാലായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ രണ്ട് കായികാധ്യാപകരുടെ പോസ്റ്റാണുള്ളത്. നിലനില്‍ യു.പി വിഭാഗത്തില്‍ മാത്രമാണിപ്പോള്‍ കായികാധ്യാപകനുള്ളത്.
ഹൈസ്‌കുളിലെ കായികാധ്യാപകന്‍ ഈ അധ്യായന വര്‍ഷത്തിന്റെ തുടക്കത്തിലാണ് തുവ്വൂര്‍ ഗവ.ഹൈസ്‌കൂളിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി പോയത്. തുടര്‍ന്ന് പകരം വന്ന അധ്യാപകന്‍ വര്‍ക്കിങ് അറേജ്‌മെന്റ് എന്ന സാധ്യത ഉപയോഗിച്ച് തിരുവനന്തപുരം ജി.വി രാജ ജി.എച്ച്.എസിലാണിപ്പോള്‍ ജോലി ചെയ്യുന്നത്. വര്‍ക്കിങ് അറേജ്‌മെന്റ് സംവിധാനമായത്തിനാല്‍ സ്ങ്കൂള്‍ പി.ടി.എ യ്ക്ക് താല്‍ക്കാലിക അധ്യാപകരെ നിയമിക്കാന്‍ കയിയാത്ത അവസ്ഥയിലാണ്.
ഇതോടെ കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ച കരുവാരകുണ്ട് ഗവ.സ്‌കൂള്‍ ഉപജില്ലാ കായിക മത്സരങ്ങളില്‍ തന്നെ പുറക്കോട്ട് പോവുകയാണുണ്ടായത്.
അതേസമയം സ്‌കൂളില്‍ കായികാധ്യാപകനെ ഉടന്‍ നിയമിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് കരുവാരകുണ്ട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധാത്മക ഒപ്പ് ശേഖരണം നടത്തി.
ജില്ലാ കമ്മിറ്റിയംഗം പി.വി റിയാസ്, മണ്ഡലം ട്രഷറര്‍ സുഹൈര്‍ കേരള, പഞ്ചായത്ത് ഭാരവാഹികളായ ഇയാസ് കേരള, ഫഹദ് പയ്യാകോട്, ഫാസില്‍ വിദ്യാര്‍ത്ഥികളായ ഹംസ, ബഹീജ്,കെ. അതീബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."