തത്സമയം തെളിഞ്ഞത് നൈപുണി വൈദഗ്ധ്യത്തിലെ വൈവിധ്യം
തിരൂര്‍: തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ മഹത്വമെന്തെന്ന മഹത്തായ പാഠം വിദ്യാര്‍ഥി സമൂഹത്തിന് പകര്‍ന്നുനല്‍കി ജില്ലാ ശാസ്‌ത്രോത്സവത്തില്‍ തത്സമയ മത്സരം വൈദഗ്ധ്യത്തിന്റെ വൈവിധ്യ വേദിയായി. വിവിധതരം ഫര്‍ണിച്ചറുകള്‍, കുടകള്‍, ചോക്കുകള്‍, പാഴ്‌വസ്തുക്കള്‍ കൊണ്ടുള്ള ഉത്പന്നങ്ങള്‍, ചന്ദനതിരികള്‍, വോളിബോള്‍ നെറ്റ് നിര്‍മാണം, ക്ലേ മോഡലിങ്, ബസിങ് ആന്റ് ലെയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് പ്രവൃത്തികള്‍, ത്രഡ് പാറ്റേണ്‍, പോഷകാഹാര നിര്‍മാണം എന്നിവയില്‍ കരവിരുതും കൈപുണ്യവും തെളിയിച്ചായിരുന്നു ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗം പ്രവൃത്തി പരിചയമേളയില്‍ പ്രതിഭകളുടെ പ്രകടനം. സ്റ്റില്‍ മോഡലിങ്, നാട്ടു ചരിത്രവിവരണം, പോസ്റ്റര്‍ പ്രദര്‍ശനം തുടങ്ങിയവയാല്‍ സമ്പന്നമായിരുന്നു സാമൂഹ്യ ശാസ്ത്രമേള.
ഐ.ടി മേളയില്‍ മലയാളം ടൈപ്പിങ്, മള്‍ട്ടീമിയ പ്രസന്റേഷന്‍, ഐ.ടി പ്രൊജക്ട് തുടങ്ങിയ ഇനങ്ങളിലായിരുന്നു മത്സരം. സമാപന ദിനമായ ഇന്ന് ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി സ്റ്റില്‍ മോഡല്‍ വര്‍ക്കിങ് മോഡല്‍, പ്രാദേശികചരിത്ര വൈവ, എല്‍.പി, യു.പി പ്രവൃത്തി പരിചയ മേളയും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."