മീലാദ് വിളംബര റാലി: സയ്യിദ് ഹൈദരലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും
മലപ്പുറം: പ്രകാശമാണ് തിരുനബി(സ്വ) എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് മീലാദ് കാംപയിനോടനുബന്ധിച്ചു മലപ്പുറത്ത് നടത്തുന്ന ജില്ലാ മീലാദ് വിളംബരറാലി സമാപനസംഗമം എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 18നു വൈകീട്ട് അഞ്ചിനു മലപ്പുറം സുന്നീമഹല്‍ ജങ്ഷനിലാണ് മീലാദ് സമ്മേളനം.
അസ്വര്‍ നിസ്‌കാരന്തരം കോണാംപാറ ജുമാമസ്ജിദില്‍ നിന്നു പുറപ്പെടുന്ന റാലി അഞ്ചിന് കിഴക്കേത്തല സുന്നീമഹല്‍ പരിസരത്ത് സംഗമിക്കും.
തുടര്‍ന്നു മൗലീദ് പാരായണസദസ് തുടങ്ങും. സംഗമത്തില്‍ ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം പ്രമേയപ്രഭാഷണം നടത്തും.
മീലാദ് റാലിക്ക് എസ്.വൈ.എസ് ഭാരവാഹികള്‍ നേതൃത്വം നല്‍കും. ജില്ലയിലെ ആയിരത്തോളം ആമില അംഗങ്ങള്‍ സ്ഥാനവസ്ത്രമണിഞ്ഞു റാലിയില്‍ അണിനിരക്കും. ഇതിനു പിന്നിലായി ജില്ലയിലെ സുന്നീപ്രവര്‍ത്തകര്‍ 16 മണ്ഡലം ബാനറിനു കീഴില്‍ റാലിയില്‍ പങ്കാളികളാകും.
സംസ്ഥാനതലത്തില്‍ നടക്കുന്ന ക്യാംപയിന്റെ ഭാഗമായി മണ്ഡലം പഠനക്യാംപ്, മേഖലാ മീലാദ് റാലി, പ്രബന്ധരചനാ മത്സരം, വീടുകളില്‍ മിഹ്മാനെ മൗലീദ് സദസുകള്‍ എന്നിവ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."