'കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാധവറാവുസിന്ധ്യ ട്രസ്റ്റിന്റെ പ്രവര്‍ത്തനം മാതൃക'
കണ്ണൂര്‍: ഇന്ത്യയില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അനേകം സ്ഥാപനങ്ങളുണ്ടെങ്കിലും മാധവറാവുസിന്ധ്യ ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്നതുപോലുള്ള പ്രവര്‍ത്തനം മാതൃകയാണെന്ന് ഇന്‍കം ടാക്‌സ് അസി. കമ്മിഷണര്‍ കെ. സദാനന്ദന്‍.
മാധവറാവു സിന്ധ്യ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും കിംസ്റ്റ് ആശുപത്രിയുമായി സഹകരിച്ച് ശിശുദിനത്തില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഒരു വര്‍ഷത്തെ സിന്ധ്യാ മെഡികെയര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യം, ക്ഷേമം, ഉന്നമനം എന്നീ മേഖലകളിലെല്ലാം പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ച് പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുക വഴി ട്രസ്റ്റ് എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന പരിപാടികളാണ് നടപ്പില്‍ വരുത്തുന്നത്. ചടങ്ങില്‍ പങ്കെടുത്ത കുട്ടികള്‍ വളര്‍ന്ന് വലുതാകുമ്പോള്‍ തങ്ങള്‍ എത്ര ഉന്നതിയിലെത്തിയാലും ചെറുപ്പകാലത്ത് തങ്ങള്‍ക്ക് ലഭിച്ച കാരുണ്യ അനുഭവം മറ്റുള്ളവരിലേക്ക് പകരാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോഗ്യപദ്ധതിയുടെ ഭാഗമായി ചെങ്ങിണിപ്പടി യു.പി സ്‌കൂളിലെ വിദ്യാര്‍ഥിക്കുള്ള സാമ്പത്തിക സഹായം കിംസ്റ്റ് ചെയര്‍മാന്‍ എന്‍.കെ സൂരജ് നല്‍കി. ചടങ്ങില്‍ എം.ആര്‍.എസ് ട്രസ്റ്റ് ചെയര്‍മാന്‍ കെ. പ്രമോദ് അധ്യക്ഷനായി. ഡോ. എം. വിനോദ് കുമാര്‍, ഡോ. ആഷിക്, കിംസ്റ്റ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ നജീബ് തുത്തിയാന്‍, ചെങ്ങിണിപ്പടി യു.പി സ്‌കൂള്‍ പ്രധാനധ്യാപകന്‍ പി.സി സുനില, എന്‍. രാധാകൃഷ്ണന്‍, നിതിന്‍ പവിത്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."