HOME
DETAILS
MAL
വളപട്ടണം പാലത്തില്‍ ലോറിയുടെ ടയര്‍ ഊരിത്തെറിച്ചു: ഗതാഗതം സ്തംഭിച്ചു
backup
November 16 2017 | 05:11 AM
പാപ്പിനിശ്ശേരി: വളപട്ടണം പാലത്തില്‍ മരം കയറ്റി വന്ന ലോറി കുടുങ്ങിയതിനെത്തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു.
ഇന്നലെ വൈകുന്നേരം 6.30 ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന ലോറിയുടെ ടയറാണ് ഊരി തെറിച്ചത്. പഴയങ്ങാടി ബസ്സ്റ്റോപിന് സമീപത്താണ് വാഹനം നിന്നുപോയത്.
ടയര്‍ ഊരി തെറിച്ചതോടെ ലോറിയില്‍ ഉണ്ടായിരുന്ന മരം റോഡിലേക്ക് ഉരുണ്ട് വീഴുകയും ചെയ്തു. പാലത്തിന് മുകളില്‍ ലോറി കുടുങ്ങിയതോടെ ക്രെയിന്‍ ഉപയോഗിച്ച് ലോറി നീക്കം ചെയ്യുന്നതിന് വളപട്ടണം ഖലാസികളെത്തി.
അര മണിക്കൂറിനുള്ളില്‍ ലോറി നീക്കം ചെയ്തെങ്കിലും പുതിയതെതു മുതല്‍ കീച്ചേരി വരെ രണ്ട് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
8.30 നാണ് വളപട്ടണം പൊലിസിന്റെ സഹായത്തോടെ ഗതാഗതം സാധാരണ സ്ഥിതിയിലാക്കിയത്.
ഒന്നര മാസത്തിന് മുന്‍പ് ഇതുപോലെ പാലത്തിനു നടുവില്‍ ചരക്ക് ലോറി നിന്നുപോയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."