സി.പി.എം ഏരിയാ സമ്മേളനം: ശ്രീകണ്ഠപുരത്ത് വിപുലമായ ഒരുക്കങ്ങള്‍
ശ്രീകണ്ഠപുരം: മലയോര സിരാകേന്ദ്രമായ ശ്രീകണ്ഠപുരത്ത് സി.പി.എമ്മിന്റ ജില്ലയിലെ രണ്ടാമത് ഏരിയാ സമ്മേളനം 18,19,20 തിയതികളില്‍ നടക്കും. മൂന്ന് ടേം പൂര്‍ത്തിയാക്കിയ നിലവിലുള്ള ഏരിയാ സെക്രട്ടറി പി.വി ഗോപിനാഥ് സ്ഥാനമൊഴിഞ്ഞേക്കും. അഡ്വ. എം.സി രാഘവനാണ് പകരക്കാരനാവാന്‍ സാധ്യത. പാര്‍ട്ടിയിലും പൊതുജനങ്ങളിലും മലപ്പട്ടത്തെ മണല്‍ വിവാദം കരിനിഴല്‍ വീഴ്ത്തിയിരുന്നു. വിവാദത്തില്‍ കുടുങ്ങിയവരെ വീണ്ടും ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് കല്ലുകടിയായെന്നു അണികള്‍ പറയുന്നു. ഏരിയാ സമ്മേളനത്തില്‍ വിഷയം വീണ്ടും ഉയര്‍ന്നേക്കുമെന്നാണ് സൂചന.
നടുവിലില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ മൂസാന്‍കുട്ടി നടുവിലിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയിലേക്ക് കടന്നുവന്നത് ഏരിയാ കമ്മിറ്റിയുടെ നേട്ടമായാണ് വിലയിരുത്തുന്നത്. ഇരിക്കൂര്‍ മേഖലയില്‍ യു.ഡി.എഫ് സ്വാധീന മേഖലകളില്‍ കടന്നുകയറിയതും ഗുണം ചെയ്തതെന്നു വിലയിരുത്തപ്പെടുന്നു.
എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് യോജിക്കാത്ത വിധത്തില്‍ ചില നേതാക്കള്‍ ആഢംബര ജീവിതം നയിക്കുന്നുവെന്ന വിലയിരുത്തല്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കും. ഏരിയാ സമ്മേളനത്തിന്റെ ഫണ്ട് വിവിധ കേന്ദ്രങ്ങളില്‍ പി.വി ഗോപിനാഥ് ഏറ്റുവാങ്ങി. പതാക ജാഥ 18ന് വൈകുന്നേരം 4ന് മലപ്പട്ടത്ത് നിന്നും, കൊടിമര ജാഥ കാവുമ്പായില്‍ നിന്നും സമ്മേളന നഗരിയില്‍ എത്തിച്ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."