സി.പി.എമ്മിനെ വേട്ടയാടുന്നത് തിരുവേപ്പതിയുടെ ശാപം: കെ. സുരേന്ദ്രന്
കണ്ണൂര്‍: പാവപ്പെട്ട തൊഴിലാളികളുടെ ചോരയും കണ്ണീരും വീണ തിരുവേപ്പതി മില്ലിരുന്ന പ്രദേശത്തെ ചുളുവിലയ്ക്കു തട്ടിയെടുത്ത് നായനാര്‍ അക്കാദമി കെട്ടിയുയര്‍ത്തിയ സി.പി.എമ്മിനെ വേട്ടയാടാന്‍ പോകുന്നത് ഈ മണ്ണിന്റെ ശാപമായിരിക്കുമെന്ന് ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്.
സെന്റിന് 25 ലക്ഷം രൂപ വില വരുന്ന തിരുവേപ്പതി മില്ലിരുന്ന മൂന്നരയേക്കറോളം സ്ഥലം സെന്റിന് കേവലം ഒരു ലക്ഷത്തില്‍പരം രൂപ മാത്രം നല്‍കിയാണ് സി.പി.എം ഏറ്റെടുത്തത്. പല വ്യവസായികളും ലേലത്തില്‍ പങ്കെടുക്കാനെത്തിയെങ്കിലും ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ എം.വി ജയരാജന്റെ നേതൃത്വത്തില്‍ സി.പി.എം ഗുണ്ടാസംഘം വഴിയില്‍ നിലയുറപ്പിച്ച് മുഴുവനാളുകളേയും ഭീഷണിപ്പെടുത്തി തിരിച്ചയച്ചാണ് ചുളുവിലയ്ക്ക് ഈ സ്ഥലം സ്വന്തമാക്കിയത്.
തൊഴിലാളികളുടെ കണ്ണീരും ശാപവും വീണ മണ്ണില്‍ സി.പി.എം കെട്ടിപ്പൊക്കിയ നായനാര്‍ അക്കാദമി ഇനിയും പാര്‍ട്ടിക്ക് തലവേദന സൃഷ്ടിക്കും. അതിന്റെ ആദ്യലക്ഷണം മാത്രമാണ് പി. ജയരാജനേറ്റ തിരിച്ചടിയെന്നും സുരേന്ദ്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."