HOME
DETAILS
MAL
രമിത്ത് വധം: രണ്ടു പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു
backup
November 16 2017 | 05:11 AM
തലശ്ശേരി: പിണറായിയിലെ ബി.ജെ.പി പ്രവര്ത്തകന് കൊല്ലനാണ്ടി വീട്ടില്‍ രമിത്തി(26)നെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ രണ്ടു സി.പി.എം പ്രവര്‍ത്തകരെ കോടതി പൊലിസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി. അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സി.ഐ പ്രദീപന് കണ്ണിപ്പൊയില്‍ നല്കിയ ഹരജിയിലാണ് നടപടി. പിണറായി കണ്ടോത്ത് വീട്ടില്‍ ജ്യോതിഷ്(25), പിണറായി കണ്ണാടിമുക്കിലെ ശരണ്യ നിവാസില്‍ ശരത്ത്(23) എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. തലശ്ശേരി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നിന്ന് ഈ മാസം 11നാണ് പ്രതികളെ പൊലിസ് അറസ്റ്റു ചെയ്തത്. ഒക്ടോബര്‍ 12ന് രാവിലെ 9.45ഓടെയാണ് രമിത്തിനെ പിണറായിയിലെ പെട്രോള്‍ പമ്പിന് മുന്നില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."