വിദ്യാര്‍ഥിയെ എസ്.ഐ മര്‍ദിച്ച സംഭവം; വിദ്യാര്‍ഥിയുടെ മാതാവിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമം
കോഴിക്കോട്: പതിനേഴുകാരനെ മെഡിക്കല്‍ കോളജ് എസ്.ഐ മര്‍ദിച്ച സംഭവത്തില്‍ നിരാഹാരം ഇരിക്കുന്ന മാതാവിനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്യാന്‍ ശ്രമം. കിഴക്കെ നടക്കാവിലാണ് മര്‍ദനമേറ്റ കുട്ടിയുടെ മാതാവ് പി. സുലോചന നിരാഹാരമിരിക്കുന്നത്. കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന് ആക്ഷന്‍ കമ്മിറ്റി കത്തുനല്‍കിയിരുന്നു. ഇതിനു പിന്നാലെ സുലോചനയെ അറസ്റ്റ് ചെയ്യാന്‍ നടക്കാവ് പൊലിസ് ശ്രമിക്കുകയായിരുന്നു.
എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലിസ് പിന്മാറി. അതേസമയം, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളെ ഇന്നു പൊലിസ് ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്. എസ്.ഐയെ സസ്പെന്‍ഡ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി.
അതിനിടെ, കുട്ടിയുടെ മാതാവില്‍ നിന്ന് പൊലിസ് മൊഴിയെടുത്തു. സംഭവത്തില്‍ പൊലിസ് എസ്.ഐയുടെ പ്രതിശ്രുത വധു താമസിച്ച വനിതാ ഹോസ്റ്റലിലെ താമസക്കാരില്‍ നിന്ന് മൊഴിയെടുത്തിരുന്നു. 20 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."