HOME
DETAILS
MAL
കേരള ചേമ്പറും ഡെല്‍ ഇ.എം.സിയും സഹകരണ കരാറില്‍
backup
November 16 2017 | 05:11 AM
തിരുവനന്തപുരം: വിവര സാങ്കേതികവിദ്യയിലെ ഉല്പാദനക്ഷമത വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം കേരള ചേമ്പര്‍ ഓഫ് കൊമേഴ്സും (കെ.സി.സി.ഐ) ഡെല്‍ ഇ.എം.സിയുമായി സഹകരണ കരാറിലേര്‍പ്പെട്ടു.
പ്രാദേശിക നിര്‍മാണ മേഖലയ്ക്കുള്ള വികസനത്തിനായി രാജ്യത്തുടനീളമുള്ള വ്യാപാര സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമാണിത്. ഉല്പാദനക്ഷമത വര്‍ധിപ്പിക്കുക, ഉല്പാദന ക്ഷമതയുള്ള തൊഴില്‍ ശക്തി സ്വരൂപിക്കുക, സാങ്കേതികവിദ്യയെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് നടന്ന സെമിനാര്‍ കേരള വാണിജ്യ മണ്ഡലം തിരുവനന്തപുരം മേഖലാ പ്രസിഡന്റ് ഡോ. ബിജു രമേശ് ഉദ്ഘാടനം ചെയ്തു. ഡെല്‍ ഇ.എം.സി റീജ്യനല്‍ സെയില്‍സ് ഡയരക്ടര്‍ വെങ്കട് ശ്രീറാം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."