മെഡിക്കല്‍ കോളജ്, എസ്.എ.ടി ആശുപത്രികളിലെ കാന്റീന്‍ അടപ്പിച്ചു
തിരുവനന്തപുരം: ഭക്ഷ്യവിഷബാധയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മെഡിക്കല്‍ കോളജ് ആശുപത്രിയിലെയും എസ്.എ.ടി ആശുപത്രിയിലെ ഹെല്‍ത്ത് എജ്യൂക്കേഷന്‍ സൊസൈറ്റിയുടെയും കാന്റീന്‍ ഭക്ഷ്യസുരക്ഷാവകുപ്പ് അടപ്പിച്ചു.
വേണ്ടത്ര ശുചിത്വമില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് നടപടി. ഇതിനു പുറമേ ന്യൂഅമ്മ ഹോട്ടല്‍, ഹോട്ടല്‍ സല്‍ക്കാര, ഐശ്വര്യ ബേക്കറി, ഹൈജീനിക്ക് കോഫി എന്നീ സ്ഥാപനങ്ങളും പൂട്ടിച്ചു. മറ്റു 12 കടകള്‍ക്ക് നോട്ടിസ് നല്‍കുകയും 10,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
ഭക്ഷ്യ സുരക്ഷാ കമ്മിഷനര്‍ വീണ. എന്‍ മാധവന്റെ നിര്‍ദേശ പ്രകാരം തിരുവനന്തപുരം ജില്ലാ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മിഷനര്‍ ഡി. ശിവകുമാര്‍, മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡിലെ അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മിഷനര്‍ എ. സതീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജോണ്‍വിജയകുമാര്‍, ഇന്ദു വി.എസ്, ജയകുമാര്‍, മഗുഫിറത്ത്, പൂജ രവീന്ദ്രന്‍, കവിതാ ശങ്കര്‍ എന്നീ ഫുഡ് സേഫ്റ്റി ഓഫിസര്‍മാര്‍ പരിശോധനയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."