ഫാക്ടറികള്‍ തുറപ്പിക്കാന്‍ സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നു: എ.എ അസീസ്
കൊല്ലം: സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാത്തത് എന്തു കൊണ്ടാണെന്ന് വെളിപ്പെടുത്തണമെന്നും കശുവണ്ടി വ്യവസായ രംഗത്ത് അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും ആള്‍ കേരള കാഷ്യൂനട്ട് ഫാക്ടറി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് എ.എ അസീസ് ആവശ്യപ്പെട്ടു.
കലക്ടറേറ്റിന് മുന്നില്‍ നടന്ന തൊഴിലാളികളുടെ കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കശുവണ്ടി വ്യവസായം കൈകാര്യം ചെയ്യാന്‍ ഒരു പ്രത്യേക മന്ത്രി ചുമതലപ്പെടുത്തിയിട്ടും ഫാക്ടറികള്‍ തുറപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാതെ കശുവണ്ടി വ്യവസായം നടത്താനും ചെറുകിട മുതലാളിമാരുമായി ചേര്‍ന്ന് തോട്ടണ്ടി വാങ്ങാന്‍ കമ്പനി രൂപീകരിക്കുകയും ചെയ്തതല്ലാതെ നാളിതുവരെ മറ്റൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫിലിപ് കെ. തോമസ് അധ്യക്ഷനായി.
സജി ഡി. ആനന്ദ്, പി പ്രകാശ് ബാബു, എം.എസ് ഷൗക്കത്ത്, ജി വേണുഗോപാല്‍, കുരീപ്പുഴ മോഹനന്‍, ഇടവനശ്ശേരി സുരേന്ദ്രന്‍, ഉല്ലാസ് കോവൂര്‍, ടി.കെ സുല്‍ഫി, കിച്ചിലു, ടി.സി അനില്‍കുമാര്‍, എസ് ഗീരീഷ്‌കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."