HOME
DETAILS
MAL
സ്വയരക്ഷയ്ക്കായി പെണ്‍കുട്ടികള്‍ കരുതിയിരിക്കണമെന്ന് ഋഷിരാജ് സിങ്
backup
August 14 2016 | 19:08 PM
കൊച്ചി: സ്വയരക്ഷയ്ക്കായി പെണ്‍കുട്ടികള്‍ കരുതിയിരിക്കണമെന്ന് എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. ഇതിനായി പെണ്‍കുട്ടികള്‍ കത്തിയോ കുരുമുളക് സ്പ്രേയോ ഹാന്‍ഡ് ബാഗില്‍ കരുതണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലൂര്‍ റിന്യൂവല്‍ സെന്ററില്‍ സെറ്റാ ഗാലക്സി ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച ഹോപ് വിദ്യാര്‍ഥികളുടെ സംസ്ഥാനതല ശാക്തീകരണ ക്യാംപില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍തന്നെ വിചാരിച്ചാലേ ആയുധമില്ലാതെ പുറത്തിറങ്ങി നടക്കാന്‍ സാധിക്കൂ. ഇതിനുചെയ്യേണ്ടത് പ്രശ്നങ്ങളുണ്ടാകുമ്പോള്‍ മടിച്ചുനില്ക്കാതെ പൊലിസിനെ അറിയിക്കുക എന്നതാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിയമങ്ങള്‍ ശരിയായ വിധത്തില്‍ നടപ്പാക്കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."