കോലഞ്ചേരി നിരപ്പാല കൊലപാതകം: പ്രതികള്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം വീതം പിഴയും
മൂവാറ്റുപുഴ: കോലഞ്ചേരി നിരപ്പാമലയില് താമസിച്ചിരുന്ന ഒറീസ സ്വദേശി ബോബി എന്ന നര്‍സിങ്(19) കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ഒറീസ സ്വദേശികള്‍ ഗുഡ(34) പൂജാരി(21) എന്നിവരെ മൂവാറ്റുപുഴ അഡീഷ്ണല്‍ ജില്ലാ കോടതി കുറ്റക്കാരാണന്ന് കണ്ടെത്തി.
ഇവരെ ജിവപര്യന്തം തടവിനും ഒരു ലക്ഷം രൂപ വീതം പിഴയടക്കാനും ജഡ്ജി കെ.എ ബേബി ഉത്തരവിട്ടു. ചെങ്കല്ല് മടയിലെ ജോലിക്ക് വേണ്ടിയാണ് ഇവര്‍ കേരളത്തില്‍ വന്നത്. മൂന്ന് പേരും ഒന്നിച്ച് താമസിച്ചിരുന്ന നിരപ്പാമലയിലെ വീട്ടില്‍ 2014 ഏപ്രില്‍ ഏഴിന് രാത്രിയില്‍ മദ്യപിച്ച് തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. ഇതിനിടെ ഗുഡ കത്തികൊണ്ട് ബോബിയുടെ കഴുത്ത് അറുത്ത് മുറിവേല്‍പ്പിച്ചു. പൂജാരി കോടാലികൊണ്ട് ബോബിയുടെ കഴുത്തിന് വെട്ടി. ഇതേ തുടര്‍ന്നാണ് ബോബി കൊല്ലപ്പെട്ടത്. തുടര്‍ന്ന് മൃദദേഹം ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ സൂക്ഷിച്ച് രണ്ട് ദിവസം അവിടെ താമസിച്ചുവെന്നാണ് പ്രോസിക്യൂഷന് കേസ്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കറ്റ് അഭിലാഷ്.വി.മധു ഹാജരായി. പുത്തന്‍കുരിശ് സര്‍ക്കിള്‍ ഇന്സ്പെക്ടര്യായിരുന്ന കെ.ആര്.മനോജിന്റെ നേതൃത്വത്തിലായിരുന്നു കേസന്വോഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."