ആക്ഷന്‍ ഫോഴ്സ് 70-ാം ഭവനത്തിന്റെ താക്കോല്‍ കൈമാറി
ആലുവ: കേരള ആക്ഷന്‍ ഫോഴ്സ് വിവിധ സംഘടകളുടെ സഹകരണത്തോടെ നിര്‍മിച്ച എഴുപതാം ഭവനത്തിന്റെ താക്കോല്‍ ദാനം നടന്നു. ചൂര്‍ണിക്കര പഞ്ചായത്തിലെ അശോകപുരം കൃഷ്ണവിലാസം വീട്ടീല് സരസ്വതിയമ്മയ്ക്കാണു വീടു നിര്‍മിച്ചു നല്‍കിയത്.
ജി.സി.ഡി.എ ചെയര്മാന് സി.എന്‍ മോഹനന് താക്കോല്‍ ദാനം നിര്‍വഹിച്ചു. ചൂര്‍ണിക്കര പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉദയകുമാര്‍ താക്കോല്‍ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ ഫോഴ്സ് സംസ്ഥാന പ്രസിഡന്റ് ഡോ. ടോണി ഫെര്‍ണാണ്ടസ് അധ്യക്ഷത വഹിച്ചു. ഡോ.സി.എം ഹൈദ്രരാലി, ചലച്ചിത്ര താരം ടിനി ടോം, എ.ജെ റിയാസ്, ജോബി തോമസ്, ജോസ് മാവേലി, പ്രൊഫ. അസ്മി ആന്റണി, എ.എസ്. രവിചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. നിര്‍ധനര്‍ക്കും വിധവകള്‍ക്കും പ്രാമുഖ്യം നല്കി കൊണ്ട് നടപ്പാക്കുന്ന പദ്ധതി 2020 ഓടെ 100 ഭവനങ്ങള്‍ പൂര്‍ത്തിയാക്കുകയാണു ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചൂര്‍ണ്ണിക്കര ഗ്രാമ പഞ്ചായത്ത്, സെന്റ്.സേവ്യഴ്സ് എന്‍.എസ്.എസ്. യൂണിറ്റ്, ജന സേവ ശിശുഭവന് എന്നിവയുടെ സഹകരണത്തോടെ കേരള ആക്ഷന്‍ ഫോഴ്സ് 70 മാത് ഭവനം പൂര്‍ത്തികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."