സ്വവര്‍ഗാനുരാഗികളുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന യുവാവ് അറസ്റ്റില്‍
കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന സ്വവര്‍ഗാനുരാഗികളുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന യുവാവ് അറസ്റ്റില്‍. തേവര കോന്തുരുത്തി മുളവരിയ്ക്കല്‍ ആന്‍സണ്‍ എബ്രഹാം (24) ആണ് ഷാഡോ പൊലിസിന്റെ പിടിയിലായത്.
ഫെയിസ്ബുക്കും വാട്‌സാപ്പും വഴിയുള്ള വീഡിയോ ചാറ്റിങ്ങിനിടയിലാണു നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുന്നത്. സ്വവര്‍ഗരതിക്കാരുടെ വാട്‌സാപ്പ് കൂട്ടായ്മകളായ മോസ്റ്റ് വാണ്ടഡ് കേരളയിലും കോട്ടയം അച്ചായന്‍മാരിലും അംഗമായ ഇയാള്‍ ഫേസ് ബുക്കിലേക്ക് ലിങ്ക് അയച്ച് ഇരകളെ കണ്ടെത്തും.
തുടര്‍ന്നു സ്വവര്‍ഗാനുരാഗികളുമായി വീഡിയോ കോളിലൂടെ വ്യക്തിഗത ചാറ്റിങ് ചെയ്യുന്നതിനിടെ അവരുടെ പല രീതിയിലുള്ള സ്‌ക്രീന്‍ ഷോട്ടുകള്‍ പകര്‍ത്തും. ഈ ചിത്രങ്ങളില്‍ ലൈംഗിക അവയവങ്ങളുടെ ചിത്രങ്ങള്‍ കൂട്ടി ചേര്‍ത്താണു ബ്ലാക്ക് മെയിലിങ്. ചിത്രങ്ങള്‍ സുഹൃത്തുകളുടെയും ബന്ധുകളുടെയും ഫേസ് ബുക്ക് അക്കൗണ്ടുകളിലേക്ക് അയച്ചു കൊടുക്കുമെന്നു ഭീഷിണി പെടുത്തി പണം തട്ടുകയാണു പതിവ്. നിരവധി പേരില്‍ നിന്നും ഇങ്ങനെ പണം തട്ടിയെടുത്തിട്ടുണ്ട്. മാനഹാനി ഭയന്ന് ആരും പരാതിപ്പെട്ടിരുന്നില്ല. കലൂര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇയാളെ ഭീഷണിപ്പെടുത്തി ഒരു തവണ പണം കൈപ്പറ്റിയ ആന്‍സണ്‍ വീണ്ടും വന്‍തുക ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണു സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. ക്രൈം ഡിറ്റാച്ച്‌മെന്റ് എ.സി.പി ബിജു ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘം സൈബര്‍ സെല്ലിന്റ സഹായത്തോടെ തേവരയില്‍ നിന്നാണു കസ്റ്റഡിയിലെടുത്തത്. ഷാഡോ എസ്.ഐ ഹണി കെ. ദാസ്, സൗത്ത് എസ്.ഐ ദ്വിജേഷ്, എ.എസ്.ഐ നിസാര്‍, സി.പി.ഒമാരായ സാനു, വിനോദ്, സാനു മോന്‍, വിശാല്‍,യൂസഫ്, ഷാജി, അനില്‍, ഷാജിമോന്‍ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."