കെ.ഇ.ഡബ്ല്യു.എസ്.എ ജില്ലാ സമ്മേളനം
അങ്കമാലി: കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്റ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍(കെ.ഇ.ഡബ്ല്യു.എസ്.എ) 30 ാീ ജില്ലാ സമ്മേളനം അങ്കമാലിയില്‍ നടന്നു. സി.എസ്.എ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം റോജി എം ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.റ്റി ലാന്‍സണ്‍ അധ്യക്ഷത വഹിച്ചു.
അങ്കമാലി നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം.എ ഗ്രേസി ടീച്ചര്‍ മുഖ്യാതിഥിയായി. സംസ്ഥാന പ്രസിഡന്റ് വി.എസ് സജീവന്‍ മുഖ്യ പ്രഭാഷണം നടത്തി. സമ്മേളനത്തിന് മുന്നോടിയായി ജില്ലാ പ്രസിഡന്റ് സി.റ്റി ലാന്‍സണ്‍ പതാക ഉയര്‍ത്തി. ഇലക്ട്രിക് ഉപകരണങ്ങളുടെ പ്രദര്‍ശനം എറണാകുളം ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ വി.കെ സാഗര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ നിര്‍ദ്ധന ക്യാന്‍സര്‍ രോഗികള്‍ക്ക് ധനസഹായം നല്‍കി. ജില്ലയിലെ 260 നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് വീട് സൗജന്യമായി വയറിംങ് നടത്തി വൈദ്യുതി കണക്ഷന്‍ എടുത്തി നല്‍കിയവരെ ചടങ്ങില്‍ ആദരിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് വിദ്യഭ്യാസ അവാര്‍ഡ് വിതരണം നടത്തി. പി.തമ്പാന്‍, കെ.പി ബാബു, കെ. കെ മുരളി, റ്റി.എസ് അജിത് കുമാര്‍, ഷാനവാസ് ഖാന്‍, ബി.ഒ ബിജു, കെ.എ പൗലോസ്, നൈജു മാത്യു എന്നിവര്‍ പ്രസംഗിച്ചു.
അനധികൃത വയറിങ് തടയുക, സിവില്‍ കോണ്‍ട്രാക്ടര്‍മാരുടെ വയറിങ് മേഖലയിലെ കടയുന്നുകയറ്റം അവസാനിപ്പിക്കുക, ലൈസന്‍സ് ഇല്ലാതെ തൊഴില്‍ ചെയ്യുന്നവരെ ശിക്ഷിക്കുന്ന നിയമ നിര്‍മാണം നടത്തുക, തൊഴിലാളികള്‍ക്ക് പ്രത്യേകം ക്ഷേമനിധി എര്‍പ്പെടുത്തുക, ഓണ്‍ ലൈന്‍ അപേക്ഷ സംവിധാനത്തെ സംഘടന സ്വീകരിക്കുകയും, പോരായ്മ പരിഹരിക്കുകയും വേണമെന്ന് പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."