HOME
DETAILS

ഐ.എസ്.എല്‍: നഗരത്തില്‍ ഗതാഗത ക്രമീകരണം

  
backup
November 16 2017 | 06:11 AM

%e0%b4%90-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b4%a4%e0%b4%be-2


കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ നടക്കുന്ന 17, 24, ഡിസംബര്‍ മൂന്ന്, 15, 31, 2018 ജനുവരി 4, 21, 27 ഫെബ്രുവരി 23 എന്നീ തീയതികളില്‍ നഗരത്തില്‍ പൊലിസ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
ഇടപ്പള്ളി ബൈപ്പാസ് മുതല്‍ ഹൈക്കോര്‍ട്ട് ജങ്ഷന്‍ വരെയുള്ള റോഡില്‍ (ബാനര്‍ജി റോഡ്) ചെറിയ വാഹനങ്ങള്‍ക്കും സര്‍വീസ് ബസുകള്‍ക്കും ഒഴികെ മറ്റെല്ലാ വാഹനങ്ങള്‍ക്കും (കോണ്‍ട്രാക്ട് ക്യാരേജുകള്‍, മറ്റ് ഭാരവാഹനങ്ങള്‍) കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ വാഹനങ്ങള്‍ക്ക് അന്നേ ദിവസം ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ പാലാരിവട്ടം മുതല്‍ ഹൈക്കോര്‍ട്ട് ജങ്ഷന്‍ വരെയുള്ള റോഡിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. യാതൊരു വാഹനങ്ങളും ഈ റോഡില്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതുമാണ്.
സ്റ്റേഡിയത്തിന്റെ മെയിന്‍ ഗേറ്റ് മുതല്‍ സ്റ്റേഡിയം വരെയുളള റോഡിലും, സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡിലും, സ്റ്റേഡിയത്തിന് പിന്‍വശം മുതല്‍ കാരണക്കോടം വരെയുളള റോഡിലും ഒരു വിധത്തിലുമുള്ള വാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ പാടുള്ളതല്ല.
മത്സരം കാണുന്നതിനായി ചെറിയ വാഹനങ്ങളില്‍ വരുന്നവര്‍ക്ക് പാലാരിവട്ടം റൗണ്ട് തമ്മനം റോഡ്, കാരണക്കോടം വഴിയും വൈറ്റില ഭാഗത്ത് നിന്നും എസ്.എ റോഡ്, കടവന്ത്ര, കതൃക്കടവ് കാരണക്കോടം വഴിയും സ്റ്റേഡിയത്തിന്റെ പിന്‍ ഭാഗത്ത് എത്തിച്ചേര്‍ന്ന് കാരണക്കോടം സെന്റ് ജൂഡ് ചര്‍ച്ച് ഗ്രൗണ്ട്, ഐ.എം.എ ഗ്രൗണ്ട്, സ്റ്റേഡിയത്തിന് പിറകിലുള്ള വാട്ടര്‍ അതോറിറ്റി ഗ്രൗണ്ട്, ഹെലിപാഡ് ഗ്രൗണ്ട്, എന്നിവടങ്ങളിലും വലിയ വാഹനങ്ങള്‍ ഇടപ്പള്ളി വൈറ്റില നാഷണല്‍ ഹൈവേയുടെ ഇരുവശങ്ങളിലും ഉള്ള സര്‍വീസ് റോഡുകളിലും, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, കണ്ടൈനര്‍ ടെര്‍മിനല്‍ റോഡ്, എന്നിവിടങ്ങളിലും ഗതാഗത തടസം ഉണ്ടാക്കാത്തവിധം പാര്‍ക്കു ചെയ്യേണ്ടതാണ്.
മത്സരം കാണുന്നതിനായി വൈപ്പിന്‍, ഹൈക്കോര്‍ട്ട് ഭാഗങ്ങളില്‍ നിന്നും സ്റ്റേഡിയത്തിലേക്കു വരുന്ന ചെറിയ വാഹനങ്ങള്‍ മണപ്പാട്ടിപറമ്പ് പാര്‍ക്കിങ് ഗ്രൗണ്ട്, സ്റ്റേഡിയത്തിന് മുന്‍വശത്തുള്ള പാര്‍ക്കിങ് ഗ്രൗണ്ടുകള്‍, സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യേണ്ടതാണ്. (നാളെ സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ് ഗ്രൗണ്ടില്‍ പാര്‍ക്കിങ് ഉണ്ടായിരിക്കുന്നതല്ല) വൈപ്പിന്‍, ചേരാനല്ലൂര്‍ ഭാഗത്ത് നിന്നും വരുന്ന ഹെവി വാഹനങ്ങള്‍ കളമശ്ശേരി പ്രീമിയര്‍ ജങ്്ഷന്‍, ഇടപ്പള്ളി ബൈപ്പാസ് ജങ്ഷന്‍ എന്നിവിടങ്ങളില്‍ എത്തി ആളുകളെ ഇറക്കി കണ്ടൈനര്‍ ടെര്‍മിനല്‍ റോഡില്‍പാര്‍ക്ക് ചെയ്യണം. കളമശ്ശേരി, വരാപ്പുഴ, ഇടപ്പളളി ഭാഗത്ത് നിന്നും വരുന്ന ചെറിയ വാഹനങ്ങള്‍ ഇടപ്പളളി ഹൈസ്‌ക്കൂള്‍ ഗ്രൗണ്ട്, സെന്റ് ജോര്‍ജ്ജ് ചര്‍ച്ച് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്ത് യാത്രക്കാര്‍ സ്റ്റേഡിയത്തിലേക്ക് മെട്രോ, ബസ് സര്‍വീസുകള്‍ പ്രയോജനപ്പെടുത്തി എത്തേണ്ടതുമാണ്.
തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, എന്നീ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ ആലുവ മണപ്പുറം, ആലുവ മെട്രോ സ്റ്റേഷന്‍, കളമശ്ശേരി പ്രീമിയര്‍ ജങ്ഷന്‍, ഇടപ്പളളി എന്നിവിടങ്ങളില്‍ ആളുകളെ ഇറക്കി ആലുവ മണപ്പുറം, കണ്ടെയിനര്‍ ടെര്‍മിനല്‍ റോഡ് എന്നിവിടങ്ങളില്‍ ഗതാഗതതടസം ഉണ്ടാക്കാത്തവിധം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം ഭാഗത്ത് നിന്നും കാണികളുമായി വരുന്ന വാഹനങ്ങള്‍ പാലാരിവട്ടം ജങ്ഷനില്‍ ആളുകളെ ഇറക്കി പാലാരിവട്ടം കുണ്ടന്നൂര്‍ നാഷണല്‍ ഹൈവേയുടെ ഇരുവശങ്ങളിലുമുള്ള സര്‍വ്വീസ് റോഡുകളില്‍ ഗതാഗതതടസ്സം ഉണ്ടാക്കാതെ ഒതുക്കി പാര്‍ക്ക് ചെയ്യേണ്ടതാണ്.
ഇടുക്കി, കാക്കനാട്, മുവാറ്റുപുഴ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പാലാരിവട്ടം ബൈപ്പാസ് ജങ്ഷനില്‍ ആളുകളെ ഇറക്കി പാലാരിവട്ടം ബൈപ്പാസ് ജങ്ഷന് സമീപം സര്‍വീസ് റോഡുകളില്‍ പാര്‍ക്ക് ചെയ്യണം. മത്സരം കാണുന്നതിനായി വരുന്ന കാണികളില്‍ പാസ്സുളളവരുടെ വാഹനങ്ങള്‍ക്ക് മാത്രമെ സ്റ്റേഡിയം പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് പ്രവേശനമുളളൂ.
വൈകീട്ട് 3.30 ന് ശേഷം വൈറ്റില, തമ്മനം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ തമ്മനം ജങ്ഷനില്‍ നിന്നും നേരെ സംസ്‌കാര ജങ്ഷനില്‍ എത്തി പൈപ്പ്‌ലൈന്‍ റോഡിലൂടെ സ്റ്റേഡിയത്തിന് സമീപത്തെ പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ പ്രവേശിക്കേണ്ടതാണ്. തമ്മനം ജങ്ഷനില്‍ നിന്നും കാരണക്കോടം ഭാഗത്തേക്ക് യാതൊരു വിധത്തിലുളള വാഹനങ്ങള്‍ക്കും പ്രവേശനം അനുവദിക്കുന്നതല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  13 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  13 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  13 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  13 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  13 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  13 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  13 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  13 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

latest
  •  13 days ago