വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചതിനെതിരേ മാര്‍ച്ച് നടത്തി
മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി ടൂറിസം മേഖലയില്‍ വഴിയോര കച്ചവടക്കാരെ കച്ചവടം ചെയ്യാന്‍ അനുവദിക്കാത്ത റവന്യൂ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ഫോര്‍ട്ട്കൊച്ചി സബ് കലക്ടറുടെ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ടി.യു.സി.ഐ, എ.ഐ.ടി.യു.സി എന്നീ യൂണിയനുകളുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്. തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ച മുഴുവന്‍ കച്ചവടക്കാരെയും തൊഴില്‍ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. ഫോര്‍ട്ട്കൊച്ചി കുന്നുംപുറത്ത് നിന്നാരംഭിച്ച മാര്‍ച്ച് ആര്.ഡി.ഒ.ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ ധര്‍ണ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്തു.
അഡ്വ: ടി.ബി മിനി അധ്യക്ഷത വഹിച്ചു. കെ.ബി സലാം മുഹമ്മദ് അബ്ബാസ്, കെ.എ ഉസ്മാന്, പി.എ ജിറാര്‍, വി.എം സനീറ, കെ.എ അംസാദ് തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.ശ്രീനിവാസ മല്യ, എന്‍.കെ അബ്ദുല്‍ നാസര്‍, കെ.ഐ ഇസ്മയില്‍, അബ്ദുല്‍ ജബ്ബാര്‍, വി.എം ഷുക്കൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."