ഡല്‍ഹി മലിനീകരണം: പൊതുവാഹനങ്ങള്‍ ഉപയോഗിക്കാന്‍ ആഹ്വാനവുമായി വിരാട് കോഹ്‌ലി
ന്യൂഡല്‍ഹി: മലിനീകരണപ്പുകമഞ്ഞില്‍ വലയുന്ന ഡല്‍ഹി ജനതയോട് ചില നിര്‍ദ്ദേശങ്ങളുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. ഡല്‍ഹി ഞങ്ങള്‍ക്കും പറയാനുണ്ട് എന്നുതുടങ്ങുന്ന വീഡിയോ 'മുജെ ഫറക് പട്താഹെ' എന്ന ഹാഷ് ടാഗിലാണ് ട്വിറ്ററില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്.
'ഡല്‍ഹിയിലെ മലിനീകരണത്തിന്റെ അവസ്ഥ എന്താണെന്ന നമുക്കെല്ലാം അറിയാം. ഞാന്‍ നിങ്ങളുടെ ശ്രദ്ധ അതിലേക്കു ക്ഷണിക്കുകയാണ്. കാരണം പലരും അതിന്റെ കാരണങ്ങളും അതിനു വേണ്ടി എന്താണ് ചെയ്തതെന്നും മറ്റും പറഞ്ഞ് തര്‍ക്കിക്കുകയാണ്. എന്നാല്‍ മലിനീതകരണത്തിനെതിരായ ഈ മാച്ച് ജയിക്കണമെന്നാണ് നാം ആഗ്രഹിക്കുന്നതെങ്കില്‍ നമുക്ക് ഒന്നിച്ചു നിന്ന് കളിക്കേണ്ടി വരും. കാരണം മലിനീകരണം കുറയ്ക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്' - കോഹ് ലി തന്റെ സന്ദേശത്തില്‍ പറയുന്നു.
സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് പകരം പൊതുവാഹനങ്ങള്‍ പരമാവധി ഉപയോഗിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെടുന്നു. നല്ല പ്രതികരണമാണ് അദ്ദഹത്തിന്റെ സന്ദേശത്തിനു ലഭിക്കുന്നത്.
#Delhi, we need to talk! #MujheFarakPadtaHai pic.twitter.com/Q5mkBkRRIy
— Virat Kohli (@imVkohli) November 15, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."