നാലംഗ ഗുണ്ടാസംഘം അറസ്റ്റില്‍
തൃശൂര്‍: നഗരത്തിലെ ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് നാലംഗ ഗുണ്ടാ സംഘത്തെ തൃശൂര്‍ വെസ്റ്റ് സി.ഐ വി.കെ രാജുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍നിന്ന് വടിവാള്‍ ഉള്‍പ്പെടെയുളള ആയുധങ്ങള്‍ കണ്ടെടുത്തു.
ഗുണ്ടാതലവന്‍ മാറ്റാപുറം പൂളായ്ക്കല്‍ സ്വദേശി കടവി വീട്ടില്‍ രഞ്ജിത്ത്, വരന്തരപ്പിള്ളി സ്വദേശി പറമ്പന്‍ വീട്ടില്‍ മനോജ്, കാച്ചേരി സ്വദേശി പൈനാടന്‍ വീട്ടില്‍ സിജോ, നടത്തറ എസ്.എന്‍ നഗര്‍ സ്വദേശി പള്ളിപറമ്പില്‍ നെല്‍സന്‍ എന്ന് വിളിക്കുന്ന മണ്ടു എന്നിവരെയാണ് വടൂക്കരയില്‍ നിന്ന് പൊലിസ് പിടികൂടിയത്. സംഘത്തിലെ ഗീവര്‍, കുട്ടി പ്രിന്‍സ്, തൊമ്മന്‍ എന്നിവര്‍ ഓടിരക്ഷപ്പെട്ടു. ഇതോടെ തൃശൂര്‍ നഗരത്തില്‍ കഴിഞ്ഞ രണ്ടുദിവസമായി നടന്ന ബോംബേറിലും പൊലിസ് സംഘത്തെ ആക്രമിച്ച കേസിലും അറസ്റ്റിലായ ഗുണ്ടാ സംഘത്തിന്റെ എണ്ണം ആറായി.
കഴിഞ്ഞദിവസം കടവി രഞ്ജിത്തിന്റെ ഗുണ്ടാ സംഘത്തില്‍പെട്ട കറമ്പൂസ് എന്ന് വിളിക്കുന്ന ജിനോയ്, നൈമര്‍ എന്ന് വിളിക്കുന്ന നിനോ എന്നിവരെ ഒല്ലൂര്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഗുണ്ടാ സംഘം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും ബൈക്കും കണ്ടെടുത്തതായി പൊലിസ് അറിയിച്ചു.
തൃശൂര്‍ നഗരത്തിലെ രണ്ടിടങ്ങളില്‍ ബോംബെറിയുകയും കിഴക്കേകോട്ടയിലുള്ള കോഴിക്കടയിലെത്തി ഗുണ്ടാപിരിവ് ചോദിച്ച് അക്രമം നടത്തുകയും ഒല്ലൂര്‍ എസ്.ഐയേയും സംഘത്തെയും വെട്ടിപ്പരുക്കേല്‍പ്പിക്കുകയും ചെയ്ത ഗുണ്ടാ സംഘത്തിന്റെ തലവനാണ് കടവി രഞ്ജിത്തെന്ന് പൊലിസ് അറിയിച്ചു. വ്യക്തിവൈരാഗ്യത്ത തുടര്‍ന്നാണ് അരണാട്ടുകര സ്വദേശി ജോണ്‍സന്‍, വിയ്യൂര്‍ സറ്റേഷനിലെ െ്രെഡവര്‍ അവണൂര്‍ സ്വദേശി മനോജ് എന്നിവരുടെ വീടുകളിലേക്ക് ഗുണ്ടാസംഘം ബോംബെറിഞ്ഞതെന്ന് പൊലിസ് പറഞ്ഞു. നെടുപുഴ എസ്.ഐ ഷാജി എസ്.ഷാഹുല്‍, അഡിഷണല്‍ എസ്.ഐമാരായ ജോസഫ്, യു.രാജന്‍, െ്രെകം സ്‌ക്വാഡ് അംഗങ്ങളായ എ.എസ്. ഐ ബിന്നന്‍, സീനിയര്‍ സി.പി.ഒ വി.കെ അനില്‍, സി.പി.ഒമാരായ മനോജ് കൃഷ്ണന്‍, അലന്‍ ആന്റണി, പി.വി റെനീഷ്, കെ.സി സുനില്‍ എന്നിവരും പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."