HOME
DETAILS

ഐ.പി.എല്‍ 2018ലെ വിലയേറിയ താരങ്ങള്‍; റെയ്‌ന വരും, വരാതിരിക്കില്ല

  
backup
November 16 2017 | 07:11 AM

ipl2018valuablestarsandraina

മുംബൈ: ഐ.പി.എല്‍ 2018 ല്‍ താരങ്ങള്‍ക്കു വിലയേറും. ഐ.പി.എലില്‍നിന്നു രണ്ടു വര്‍ഷത്തെ സ്‌പെന്‍ഷനിലായിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സും, രാജസ്ഥാന്‍ റോയല്‍സും തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും പുതിയ ഐ.പി.എല്‍ സീസണിനുണ്ട്. 2017 ഐ.പി.എലിനു ശേഷം ഒട്ടുമിക്ക പുതിയ താരങ്ങളുടെ പിറവി അന്താരാഷ്ട്ര തലത്തില്‍ നാം കാണുകയുണ്ടായി. എന്നും ഐ.പി.എല്ലില്‍ വിലയേറിയ താരങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തവണ ഐ.പി.എല്ലിലെ വിലയേറിയ താരങ്ങളാകാന്‍ സാധ്യത കല്‍പിക്കുന്നവരെ പരിചയപ്പെടാം....

 

രാഹുല്‍ ത്രിപാഠി (ഇന്ത്യ)

2018 ഐ.പി.എല്‍ സീസണില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധ്യത കല്‍പ്പിക്കുന്ന താരമാണ് രാഹുല്‍ ത്രിപാഠി. അരങ്ങേറ്റ ടൂര്‍ണമെന്റില്‍ തന്നെ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. 2017ല്‍ പൂനെ സൂപ്പര്‍ ജയന്റ് ഫൈനലില്‍ എത്താന്‍ രാഹുല്‍ ത്രിപാഠി വലിയ കാരണമായിട്ടുണ്ട്. രാഹുലിന്റെ ആഭ്യന്തര റെക്കോര്‍ഡുകള്‍ അത്ര ആകര്‍ഷകമല്ല. അന്താരാഷ്ട്ര താരമായ രഹാനെയുടെ 'കഷ്ടപ്പാടുകള്‍ക്കിടയില്‍നിന്ന്' ഏതാണ്ട് എല്ലാ മത്സരങ്ങളിലും രാഹുല്‍ പൂനെക്ക് മികച്ച തുടക്കം നല്‍കി എന്നത് വളരെ ശ്രദ്ധേയമാണ്. കഴിഞ്ഞ സീസണില്‍ 147 സ്‌ട്രൈക്ക് റൈറ്റോട് കൂടി 391 റണ്‍സാണ് ഈ റാഞ്ചിക്കാരാന്‍ നേടിയത്. കൃത്യമായി ബോളറെ മനസിലാക്കി മികച്ച സ്‌ടോക്ക് അടിച്ചെടുക്കുന്ന താരമായ രാഹുലിനെ കഴിഞ്ഞ വര്‍ഷം ലേലത്തില്‍ വെറും 10 ലക്ഷം രൂപയ്ക്കായിരുന്നു പൂനെ കരാര്‍ ഉറപ്പിച്ചത്.


കുണാല്‍ പാണ്ഡ്യ (ഇന്ത്യ)

2017 ഐ.പി.എല്‍ കിരീടം മുംബൈ നേടിയതില്‍ പ്രധാന പങ്കുവഹിച്ച താരമാണ് കുണാല്‍. ഇടംകയ്യന്‍ ബാറ്റ്‌സ്മാനും ബോളറുമായ കുണാല്‍ 10 വിക്കറ്റുള്‍പ്പെടെ 240 റണ്‍സാണ് കഴിഞ്ഞ സീസണില്‍ നേടിയത്. 2017 ഐ.പി.എല്‍ ഫൈനലില്‍ മുംബൈ പതറിയപ്പോള്‍ 74 റണ്‍സോടെ ടീമിന് നെടുംതൂണായതും കുണാല്‍ തന്നെ. ഫൈനലില്‍ ഏഴാം നമ്പറില്‍ ഇറങ്ങി കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡും ഇപ്പോള്‍ കുണാലിന്റെ പേരിലാണ്. ഈ സീസണില്‍ ഏറേ ശ്രദ്ധിക്കുന്ന താരവുമാണ് കുണാല്‍.

 


ബെന്‍ സ്റ്റോക്‌സ് (ഇംഗ്ലണ്ട്)

ലോകത്തിലെ എറ്റവും മികച്ച ഓള്‍ റൗണ്ടറാണ് ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സ്. അറ്റാക്കിങ് ഷോട്ടുകള്‍ അടിക്കാനും കൃത്യമായ യോര്‍ക്കറുകളും എറിയാനറിയുന്ന സ്റ്റോക്‌സ് കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ പൂനെക്ക് വേണ്ടി 316 റണ്‍സും 12 വിക്കറ്റും നേടി. ഇത്തവണ മികച്ച ഓള്‍ റൗണ്ടറുടെ പട്ടികയില്‍ ഏറെ മുന്നിലാണ് സ്റ്റോക്‌സ്. റോയല്‍ ചലഞ്ചേസ് ബാംഗ്ലൂര്‍ ഓള്‍റൗണ്ടറായ ഷെയ്ന്‍ വോട്ട്‌സനെ നിലനിര്‍ത്താന്‍ സാധ്യതയില്ല എന്നതിനാല്‍ തന്നെ ബെന്‍ സ്റ്റോക്‌സിനെ ബാംഗ്ലൂര്‍ നോട്ടമിട്ടിട്ടുണ്ട്. ബാംഗ്ലൂരിനു പുറമേ മുംബൈ ഇന്ത്യന്‍സും ചെന്നെ സൂപ്പര്‍ കിങ്ങ്‌സും സ്റ്റോക്‌സിനെ സ്വന്തം തട്ടകത്തില്‍ എത്തിക്കാന്‍ ശ്രമിക്കുമെന്നുറപ്പാണ്.

 


കോളിന്‍ മുണ്‍റോ (ന്യൂസിലാന്റ്്)

രാജ് കോട്ടില്‍ ഇന്ത്യക്കെതിരായ ട്വന്റി 20 മത്സരത്തില്‍ സെഞ്ച്വറി നേടിയതോടെ ഏറെ ശ്രദ്ധിക്കപ്പെടുന്ന താരമായി കഴിഞ്ഞു മുണ്‍റോ. കളിഞ്ഞ ഐ.പി.എല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കളിച്ച മുണ്‍റോക്ക് 3 മത്സരങ്ങളില്‍ നിന്നായി 135.05 സ്‌ട്രൈക്ക് റേറ്റ് ഉണ്ട്. സ്പിന്നര്‍മാരെ മികച്ച രീതിയില്‍ നേരിടുന്ന മുണ്‍റോ ഐ.പി.എലിലെ വിലപിടിച്ച താരങ്ങളില്‍ ഒരാളാവാന്‍ സാധ്യതയേറെയാണ്. അടുത്ത വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ സ്യൂസിലാന്റിന് അധിക മത്സരങ്ങളില്ലാത്തതിനാല്‍ ഐ.പി.എലിലെ ഭൂരിഭാഗം മത്സരങ്ങളിലും മുണ്‍റോയ്ക്ക് പങ്കെടുക്കാന്‍ സാധിക്കും.

 

എവിന്‍ ലെവിസ് (വെസ്റ്റ് ഇന്‍ഡീസ്)

ഇന്ത്യക്കെതിരായ ട്വന്റി 20 മത്സരങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി 12 സിക്‌സറോടെ 125 റണ്‍സ് എടുത്തപ്പോള്‍ തന്നെ എവിന്‍ ലെവിസ് ഏറെ ശ്രദ്ധിക്കപ്പെട്ടു. ട്വന്റി 20 മത്സരങ്ങളില്‍ രണ്ടു സെഞ്ച്വറി നേടിയ താരം കൂടുതല്‍ സെഞ്ചറി നേടിയ മൂന്നാമത്തെ താരമാണ്. 150ല്‍ അധികം സ്‌ട്രൈക്ക് റൈറ്റുള്ള എവിനു ലേലത്തില്‍ വിലയെറുമെന്ന് ഉറപ്പാണ്.

 

 

റെയ്‌നയില്ലെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

ഐ.പി.എല്‍ 2018 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അംഗങ്ങളുടെ പട്ടികയില്‍ സുരേഷ് റെയ്‌നയെ പുറത്താക്കിയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രംഗത്ത്. ചെന്നൈ രവിചന്ദ്രന്‍ അശ്വിന്‍. എം.എസ് ധോണി, ഫാഫ് ഡുപ്ലെസിസ് എന്നിവരെ നിലനിര്‍ത്തുമെന്നും റെയ്‌നയെ നിലനിര്‍ത്താന്‍ തീരുമാനിച്ചില്ലെന്ന തമിഴ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ക്കെതിരെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് റെയ്‌നയെ പിന്തുണച്ച് ട്വീറ്റ് ചെയ്തത്. ചിന്നതല എന്ന് റെയ്‌നയെ അഭിസംബോധന ചെയ്താണ് ട്വീറ്റ്. ചിന്നതലയെ നിലനിര്‍ത്തില്ലെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ആരും വിശ്വസിക്കരുത് എന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് റെയ്‌ന നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. നിലവിലെ നിയമം അനുസരിച്ച് രണ്ട് ഇന്ത്യന്‍ താരങ്ങളേയും ഒരു വിദേശ താരത്തേയും നിലനിര്‍ത്താനാണ് ഐ.പി.എല്‍ ടീമുകള്‍ക്ക് അനുമതി ലഭിക്കുന്നത്. 21-ാം തീയതി ചേരുന്ന ഐപിഎല്‍ ഗവേണിംഗ് ബോഡിയുടെ യോഗത്തിലായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നത്.


സ്റ്റാറായി സ്റ്റാര്‍ ഇന്ത്യ


അടുത്ത അഞ്ചു വര്‍ഷത്തെ ഐ.പി.എല്‍ സംപ്രേക്ഷണാവകാശം സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കി. യതും വലിയ വാര്‍ത്തയായിരുന്നു. സോണി പിക്‌ചേഴ്‌സിനെ മറികടന്നാണ് സ്റ്റാര്‍ ഇന്ത്യ അവകാശം സ്വന്തമാക്കിയത്. 16,347 കോടി രൂപയ്ക്കായിരുന്നു 2018 മുതല്‍ 2022 വരെയുള്ള ഐ.പി.എലിന്റെ സംപ്രേക്ഷണാവകാശം സ്റ്റാര്‍ ഇന്ത്യ നേടിയത്. സംപ്രേക്ഷണം സ്റ്റാര്‍ ഇന്ത്യയുടെ കൈകളിലെത്തിയതോടെ ഇതുവരെയുള്ള ഐ.പി.എലിന്റെ ചരിത്രം മാറുമെന്നാണ് വിലയിരുത്തല്‍. ചിയര്‍ ഗേള്‍സിനും പാട്ടിനും ഇനി പ്രാധാന്യമില്ലെന്നും ക്രിക്കറ്റിനാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും സ്റ്റാര്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നു.

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago
No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago
No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

 'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു' ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago