അസാധാരണ നടപടി അസാധാരണ സാഹചര്യത്തെ തുടര്‍ന്ന്: സി.പി.ഐ
തിരുവനന്തപുരം: മന്ത്രിസഭായോഗത്തില്‍ നിന്ന് സി.പി.ഐ മന്ത്രിമാര്‍ വിട്ടുനിന്നത് അസാധാരണ നടപടിയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്ക് മറുപടിയുമായി സി.പി.ഐ. അസാധാരണ സാഹചര്യത്തെ തുടര്‍ന്നാണ് അത്തരത്തില്‍ അസാധാരണ നടപടിയുണ്ടായതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിലെ ലേഖനത്തിലൂടെയായിരുന്നു മറുപടി. പാര്‍ട്ടി നിര്‍ദേശാനുസരണമാണ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചിരുന്നു. തങ്ങളുടെ നടപടി അസാധാരണമാണെന്ന ഉത്തമബോധ്യത്തോടെയാണ് സി.പി.ഐ മന്ത്രിമാരും പാര്‍ട്ടിയും അതിന് മുതിര്‍ന്നത്.
ഹൈക്കോടതി വിധിയും കോടതി നടത്തിയ മൂര്‍ച്ചയേറിയ പരാമര്‍ശങ്ങളും തോമസ് ചാണ്ടിയുടെ മന്ത്രിപദവിയെയാണ് ചോദ്യം ചെയ്തത്. സര്‍ക്കാരിനെയും ചീഫ് സെക്രട്ടറിയേയും എതിര്‍കക്ഷികളാക്കി ഒരു മന്ത്രിസഭാംഗം നല്‍കിയ ഹരജി ഭരണഘടനാവിരുദ്ധവും അപക്വവുമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ അസാധാരണ സാഹചര്യമാണ് മന്ത്രിസഭാ യോഗത്തില്‍ നിന്നു വിട്ടുനില്‍ക്കുകയെന്ന അസാധാരണ നടപടിയിലേക്ക് സി.പി.ഐയെ നയിച്ചതെന്നും കാനം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."