അനിവാര്യമെങ്കില്‍ മാത്രമേ വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കാവൂ: ഡി.ജി.പി
തിരുവനന്തപുരം: പൊലിസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ കൂട്ടയിടുന്നത് ഒഴിവാക്കണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലിസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. തൊണ്ടിമുതല്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍, അപകടങ്ങളില്‍പ്പെട്ട വാഹനങ്ങള്‍, മണല്‍, മയക്കുമരുന്ന്, കള്ളക്കടത്തുമായി ബന്ധപ്പെട്ട് പിടിച്ചടുത്ത വാഹനങ്ങള്‍, എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് പിടിച്ചെടുത്ത് കൈമാറുന്ന വാഹനങ്ങള്‍ എന്നിവയാണ് പ്രധാനമായും പൊലിസ് കസ്റ്റഡിയില്‍ സൂക്ഷിക്കുന്നത്. ഓരോ ജില്ലാ പൊലിസ് മേധാവിയും അവരവരുടെ ജില്ലകളില്‍ സൂക്ഷിക്കുന്ന വാഹനങ്ങള്‍ തരംതിരിച്ച് എത്രകാലമായി സൂക്ഷിച്ചുവരുന്നു എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ രണ്ടാഴ്ചക്കകം അറിയിക്കാനും സംസ്ഥാന പൊലിസ് മേധാവി നിര്‍ദേശംനല്‍കി.
ക്രിമിനല്‍ക്കേസുകളില്‍ നിയമപരമായ ആവശ്യകത വിലയിരുത്തി മാത്രമേ വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ പാടുള്ളൂ. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിന് ബന്ധപ്പെട്ട സി.ഐയുടെ അനുമതി വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."