അശ്ലീല വിഡിയോകൊണ്ടൊന്നും തളര്‍ത്താനാകില്ലെന്ന് ഹാര്‍ദിക് പട്ടേല്‍
അഹമ്മദാബാദ്: ബി.ജെ.പി പ്രചരിപ്പിക്കുന്ന അശ്ലീല വിഡിയോ കൊണ്ടൊന്നും തന്റെ പോരാട്ടത്തെ തളര്‍ത്താനാകില്ലെന്ന് ഹാര്‍ദിക് പട്ടേല്‍.
ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തീരുമാനിച്ച പട്ടീദാര്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലിനെതിരെ ബി.ജെ.പി അശ്ലീല സി.ഡി പുറത്തുവിട്ടിരുന്നു.ബി.ജെ.പിയുടെ പരിമിതികള്‍ മറികടക്കാന്‍ അവര്‍ നടത്തിയ നിരാശാജനകമായ പരിശ്രമമായിരുന്നു അശ്ലീല സി.ഡിയെന്നും 23കാരന് കാമുകിമാര്‍ ഉണ്ടാകുന്നതില്‍ എന്താണ് തെറ്റെന്നും ഹാര്‍ദിക് പട്ടേല്‍ ചോദിച്ചു. 'അവര്‍ക്കെന്നെ ഭീഷണിപ്പെടുത്താനോ, തകര്‍ക്കാനോ, ബ്ലാക്ക് മെയില്‍ ചെയ്യാനോ കഴിഞ്ഞില്ല. അതിനാലാണ് വ്യക്തി ഹത്യ നടത്താന്‍ അത്തരമൊരു വിഡിയോ അവര്‍ക്ക് സൃഷ്ടിക്കേണ്ടി വന്നതെന്ന്' മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഹാര്‍ദിക് പട്ടേല്‍ ആരോപിച്ചു. ബി.ജെ.പി പുറത്തുവിട്ട അശ്ലീല വിഡിയോയിലുള്ളത് താനല്ലെന്ന് ഹാര്‍ദിക് പട്ടേല്‍ ആവര്‍ത്തിച്ചു. വിഡിയോ മോര്‍ഫ് ചെയ്തതാണ്. എന്റെ പ്രതിശ്രുത വധുവുമൊത്തുള്ള വിഡിയോയായിരുന്നു ഇതെങ്കില്‍ ഞാന്‍ ഏറ്റുപറഞ്ഞേനെ. എന്നാല്‍ ഞാനുമായി സാമ്യമുള്ള ആളെ ഉപയോഗിച്ച് എടുത്ത വിഡിയോയാണ് ഇത്. ഫോറന്‍സിക് പരിശോധനക്കായി വിദേശത്തുള്ള സുഹൃത്തുക്കള്‍ക്ക് ഞാന്‍ വിഡിയോ അയച്ചപ്പോള്‍ അത് വ്യാജമാണെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഞാന്‍ അധാര്‍മ്മികനാണെന്ന് ആവര്‍ത്തിക്കുന്നവരോട് 23കാരന് കാമുകിമാര്‍ ഉണ്ടായിരിക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് എനിക്ക് ചോദിക്കാനുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു. വിവാഹിതനല്ലെങ്കിലും താനൊരു സന്ന്യാസി അല്ലെന്ന് അടല്‍ബിഹാരി വാജ്‌പേയി തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്.
പൊലിസ് സേന ബി.ജെ.പി സര്‍ക്കാരിന്റെ കീഴിലായതു കൊണ്ടാണ് നിയമ നടപടിക്ക് ഒരുങ്ങാത്തതെന്നും ഹാര്‍ദിക് പട്ടേല്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."