HOME
DETAILS
MAL
സാമൂഹിക മാധ്യമങ്ങള്‍ വഴി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നു
backup
November 17 2017 | 01:11 AM
ശ്രീനഗര്‍: സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി കശ്മിരി യുവാക്കളെ പാകിസ്താന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ റിക്രൂട്ട് ചെയ്യുന്നതായി പൊലിസ് ഐ.ജി മുനീര്‍ അഹമ്മദ് ഖാന്.
ഖുണ്ഡ് ഗ്രാമത്തില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ശ്രീനഗറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മതപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഭീകര സംഘടനകള്‍ യുവാക്കളെ സ്വാധീനിക്കുന്നത്. ഇത്തരം സംഘടനകളിലേക്ക് പോകുന്നവരില്‍ പലരും സ്കൂള്‍, കോളജ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരാണ്. 14ന് സംസ്ഥാനത്ത് നടന്ന ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ പിടിയിലായ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."