കംബോഡിയയില്‍ പ്രതിപക്ഷത്തെ പിരിച്ചുവിട്ട് സുപ്രിംകോടതി
നോം പെന്‍: കംബോഡിയയില്‍ പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടിയെ സുപ്രിം കോടതി പിരിച്ചുവിട്ടു. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കംബോഡിയ നാഷനല്‍ റെസ്ക്യൂ പാര്‍ട്ടി (സി.എന്‍.ആര്.പി) യുടെ 118 അംഗങ്ങളെയാണ് അഞ്ചുവര്‍ഷത്തേക്കു പിരിച്ചുവിട്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ സംഭവം ഇതിനകം വിവാദമായിട്ടുണ്ട്.
കംബോഡിയയിലെ ഭരണകക്ഷിയായ കംബോഡിയന്‍ പീപ്പിള്‍സ് പാര്‍ട്ടി (സി.പി.പി) അംഗമായ ജഡ്ജി ഡിത്ത് മുന്ടിയാണ് പ്രതിപക്ഷത്തെ പിരിച്ചുവിട്ട കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണ് കുറ്റം. പ്രതിപക്ഷത്തെ പുറത്താക്കുമെന്നു നേരത്തേ കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ സെന്‍ പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോടതി നടപടി.
കോടതി ഉത്തവ് വരുംമുന്‍പു പ്രതിപക്ഷത്തെ അംഗങ്ങളെ തന്റെ പാര്‍ട്ടിയിലെത്തിക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുകയും ചെയ്തിരുന്നു. കോടതി തീരുമാനം വന്നതോടെ അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ സി.പി.പിക്ക് എതിരാളികളില്ലാത്ത അവസ്ഥയാണ്.
32 വര്‍ഷമായി ഹും സുന് ഭരിക്കുന്ന കംബോഡിയയില്‍ 2013ലെ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടി വന്‍ മുന്നേറ്റമാണ് നടത്തിയിരുന്നത്.
കംബോഡിയയിലെ ജനാധിപത്യം അവസാനിച്ചെന്നു പറഞ്ഞ സി.എന്‍.ആര്.പി നേതാവ് സുമുസോച്ച പാര്‍ട്ടിയിലെ ചില എം.പിമാരൊത്തു നാടുവിട്ടതായും വാര്‍ത്തയുണ്ട്. സി.എന്‍.ആര്.പിക്കെതിരേ ഭരണകൂടം നടത്തുന്ന നിരന്തര നീക്കങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നീക്കവും. രാജ്യദ്രോഹ കുറ്റമാരോപിച്ചു പാര്‍ട്ടിയുടെ പ്രധാന നേതാവായ കെം സോഖയെ കഴിഞ്ഞ സെപ്റ്റംബറില്‍ ജയിലിലടച്ചിരുന്നു.
അമേരിക്കയുമായി ചേര്‍ന്നു കംബോഡിയ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ഇദ്ദേഹത്തിനെതിരായ ആരോപണം.
കടുത്ത നടപടികളെ തുടര്‍ന്നു പാര്‍ട്ടി നേതാവായിരുന്ന സാം റാന്‍സി കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിലേക്കു കടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."