വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങിയപ്പോള്‍ കരനെല്‍ കൃഷിയില്‍ നൂറുമേനി
എടച്ചേരി: കല്ലാച്ചി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റിന്റെ കരനെല്‍ കൃഷി വിളവെടുപ്പ് നാടിന്റെ കൊയ്ത്തുത്സവമായി. സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റ് നാദാപുരം കൃഷിഭവനുമായി സഹകരിച്ചാണ് കരനെല്‍ കൃഷി ആരംഭിച്ചത്. എന്‍.എസ്.എസ് വളണ്ടിയര്‍ എം. അര്‍ജുനന്റെ വീട്ടുവളപ്പിലാണ് നെല്‍കൃഷി തുടങ്ങിയത്. നിലമൊതുക്കുന്നത് മുതല്‍ കൊയ്ത്തുവരെ കുട്ടികളെ സഹായിക്കാന്‍ വീട്ടുകാരും അയല്‍വാസികളും കൂടെനിന്നപ്പോള്‍ ഇവരുടെ 'കരയില്‍ ' വിളഞ്ഞത് നൂറുമേനി. തികച്ചും ജൈവ വളം മാത്രം ഉപയോഗിച്ച് ചെയ്ത കൃഷിയിലൂടെ ലഭിച്ച നെല്ല് ഡിസംബറില്‍ സ്‌കൂളില്‍ നടക്കുന്ന എന്‍.എസ്. എസ് ക്യാംപിന് ഉപയോഗപ്പെടുത്താനാണ് തീരുമാനം. കൊയ്ത്തുത്സവം നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ നജ്മ ബീവി അധ്യക്ഷയായി. കൃഷി ഓഫിസര്‍ റൈഹാനത്ത്, ഷിബു, എ.കെ ഷിംന, സനല്‍കുമാര്‍, അനീഷ് ലാല്‍, സുനി ടീച്ചര്‍, മാതു, ഗൗരിയമ്മ, മാത സംബന്ധിച്ചു. പ്രോഗ്രാം ഓഫിസര്‍ ടി.പി സജിത്ത് കുമാര്‍, വിജയന്‍ സംസാരിച്ചു. പഠിപ്പിനിടയിലും കൂട്ടായ്മയിലൂടെ കരനെല്‍ കൃഷിയില്‍ നേട്ടം കൈവരിച്ച എന്‍. എസ് എസ് യൂനിറ്റിനെ രക്ഷിതാക്കളും അധ്യാപകരും അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."