HOME
DETAILS
MAL
മൂന്നാറിലെത്തിയവര്‍ നിരാശരായി മടങ്ങി
backup
August 14 2016 | 19:08 PM
തൊടുപുഴ: മൂന്നാറില്‍ അവധി ആഘോഷിക്കാനെത്തിയ സഞ്ചാരികള്‍ ഗതാഗതകുരുക്കില്‍ കുരുങ്ങി നിരാശയോടെ മടങ്ങി. മൂന്നു ദിവസത്തെ അവധി ആഘോഷിക്കാന്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് സഞ്ചാരികളാണ് മൂന്നാറിലെത്തിയത്. വെള്ളിയാഴ്ച വൈകിട്ടോടെ മൂന്നാറിലെ റിസോര്‍ട്ടുകള്‍, കോട്ടേജുകള്‍, ചെറിയ ഹോട്ടലുകള്‍ എന്നിവ സന്ദര്ശകരെകൊണ്ട് നിറഞ്ഞു. രാത്രിയില്‍ വൈകിയെത്തിയവരും മുന്‍കൂട്ടി മുറികള്‍ ബുക്കുചെയ്യാതെ എത്തിവരും മുറികള്‍ ലഭിക്കാതെ വലഞ്ഞു. പലരും വാഹനങ്ങളിലും മൂന്നാറിലെ ചില കെട്ടിടങ്ങളുടെ വരാന്തയിലുമാണ് അന്തിയുറങ്ങിയത്. മാട്ടുപ്പെട്ടി, രാജമല, ടോപ്പ്സ്റ്റേഷന് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ രാവിലെ മുറികളില്‍ നിന്ന് ഇറങ്ങിയവര്‍ മണിക്കൂറുകള്‍ കൊണ്ടാണ് പലയിടങ്ങളിലും എത്തിപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."