തെലങ്കാനയില്‍ ഉറുദു ഇനി രണ്ടാമത്തെ ഔദ്യോഗിക ഭാഷ; ബില്‍ നിയമസഭ പാസാക്കി
ഹൈദരാബാദ്: ഉറുദു ഭാഷയെ സംസ്ഥാനത്തെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചുകൊണ്ടുള്ള ബില്‍ തെലങ്കാന നിയമസഭ പാസാക്കി. ഏറെക്കാലമായി ഉറുദുവിനെ രണ്ടാം ഭാഷയായി പ്രഖ്യാപിക്കണമെന്ന് നിയമസഭ ആവശ്യപ്പെടുന്നു. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ബില്ലിനെ സ്വാഗതം ചെയ്തു.
തെലങ്കാന സംസ്ഥാന രൂപീകരണത്തിനു ശേഷം ഉറുദു സംസാരിക്കുന്നവരുടെ എണ്ണം സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 12.69 ശതമാനമായി വര്‍ധിച്ചെന്നാണ് കണക്കുകള്‍.
മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവാണ് പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടയില്‍ ഉറുദുവിനെ സംസ്ഥാനത്തിന്റെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ഓഫിസുകളില്‍ ഉറുദു കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഉറുദുവില്‍ ലഭിക്കുന്ന പരാതികള്‍ക്ക് ഉറുദുവില്‍ മറുപടി നല്‍കുന്നതിനുള്ള നടപടികളും ഉണ്ടാകും
ഏറെക്കാലമായി ഉറുദു ഭാഷയ്ക്ക് അര്‍ഹമായ അംഗീകാരം വേണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടുവരികയായിരുന്നു.
അതേസമയം, തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതിനുവേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന ആരോപണവും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."