HOME
DETAILS
MAL
മൂന്നാറിലെ ഹര്‍ത്താലിനെതിരേ റവന്യൂ മന്ത്രി
backup
November 17 2017 | 08:11 AM
തിരുവനന്തപുരം: മൂന്നാറിലെ ഹര്‍ത്താലിനെതിരേ വിമര്‍ശനവുമായി സി.പി.ഐ രംഗത്ത്. മൂന്നാറിലെ കൈയേറ്റങ്ങള്‍ക്കെതിരേ വനം വകുപ്പും റവന്യൂ വകുപ്പും സ്വീകരിച്ചു വരുന്ന നടപടികളില്‍ പ്രതിഷേധിച്ച് മൂന്നാര്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഈ മാസം 21ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്നും ഇതേക്കുറിച്ച് ധാരണയുള്ളവര്‍ ഇത്തരം പ്രക്ഷോഭങ്ങളിലേയ്ക്ക് പോകേണ്ട കാര്യമില്ലെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനങ്ങള്‍ നടപ്പിലാക്കുക, നിര്‍മാണ നിരോധന ഉത്തരവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങുളന്നയിച്ച് മൂന്നാറിലെ പത്തു പഞ്ചായത്തുകളിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."