ഗുജറാത്ത് തെരഞ്ഞെടുപ്പ്: ബി.ജെ.പി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി
ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചു. 70 പേരാണ് ആദ്യഘട്ട പട്ടികയിലുള്ളത്. മുഖ്യമന്ത്രി വിജയ് രൂപാണി, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ എന്നിവര്‍ ആദ്യഘട്ട പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
വിജയ് രൂപാണി സൗരാഷ്ട്രയിലെ രാജ്കോട്ട് വെസ്റ്റില്‍ നിന്നും നിതിന്‍ പട്ടേല്‍ മെഹ്സാനയില്‍ നിന്നും ജനവിധി തേടും. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ജിതു വഖാനി ഭാവ്നഗര്‍ വെസ്റ്റില്‍ നിന്ന് മത്സരിക്കും.
ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള 45 ഉം രണ്ടാം ഘട്ടത്തിനുള്ള 25 ഉം സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്തിടെ കോണ്‍ഗ്രസ്സില്‍ നിന്ന് ബി.ജെ.പിയിലേക്ക് കൂറുമാറിയ മുന്‍ എം.എല്‍.എ രാഘവ്ജി പട്ടേലിനും ജംനഗറില്‍ സീറ്റ് നല്‍കിയിട്ടുണ്ട്.
ഡിസംബര്‍ ഏഴ്, 14 തീയതികളിലായി രണ്ട് ഘട്ടങ്ങളായാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."