'മാറി നില്‍ക്കങ്ങോട്ട്'; ആക്രോശവുമായി വീണ്ടും മുഖ്യമന്ത്രി
കൊച്ചി: മാധ്യമങ്ങള്‍ക്കു നേരെയുള്ള മുഖ്യമന്ത്രിയുടെ രോഷം അടങ്ങുന്നില്ല. 'കടക്ക് പുറത്ത്' എന്ന ആക്രോശത്തിന് ശേഷം 'മാറി നില്‍ക്കങ്ങോട്ട്' എന്ന പ്രകടനവുമായാണ് മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്കു നേരെ തിരിഞ്ഞത്. സി.പി.എം -സി.പി.ഐ തര്‍ക്കത്തെക്കുറിച്ച് കൊച്ചിയില്‍ വച്ച് മുഖ്യമന്ത്രിയോട് മാധ്യമങ്ങള്‍ പ്രതികരണം ചോദിച്ചപ്പോഴാണ് ചോദ്യം കേട്ട ഭാവം നടിക്കാതെ പിണറായി മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കയര്‍ത്തത്.
തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ അവിടെ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് പൊലിസിനോടും പിണറായി ക്ഷോഭിച്ചു. പിന്നീട് മാധ്യമപ്രവര്‍ത്തകരെ പൊലിസ് അവിടെ നിന്നും മാറ്റുകയായിരുന്നു.
ഇന്നു രാവിലെ കൊച്ചിയിലെ പാര്‍ട്ടി ഓഫിസില്‍ സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രി മുഖം കറുപ്പിച്ചത്. എല്‍.ഡി.എഫിലെ പടലപ്പിണക്കങ്ങള്‍ മാധ്യമങ്ങള്‍ക്കു നേരെ പ്രകടിപ്പിക്കുകയാണെന്ന വിമര്‍ശനം ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."