HOME
DETAILS

ഫ്‌ളൈഹിന്ദ് അഞ്ചാം വാര്‍ഷികം: നൗഷാദ് ബാഖവിയുടെ റബീഅ് പ്രഭാഷണം 20ന് കോഴിക്കോട്ട്

  
backup
November 17 2017 | 21:11 PM

%e0%b4%ab%e0%b5%8d%e2%80%8c%e0%b4%b3%e0%b5%88%e0%b4%b9%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%82-%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d

കോഴിക്കോട്: ഫ്‌ളൈഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ അഞ്ചാം വാര്‍ഷികം 20നു വൈകിട്ട് ഏഴിന് കോഴിക്കോട് അരയിടത്തുപാലം ഫ്‌ളൈഹിന്ദ് സ്‌ക്വയറില്‍ നടക്കുമെന്ന് എം.ഡി കെ.എ അഹ്മദ് ഷമീം. ഉംറ ചീഫ് അമീര്‍ നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2012ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഫ്‌ളൈഹിന്ദിനു 2013ല്‍ ട്രാവല്‍ ഏജന്‍സി അംഗീകാരമായ അയാട്ട, ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ട്.
ടൂര്‍സ് ആന്‍ഡ് ട്രാവല്‍ രംഗത്തും ഉംറ സര്‍വിസ് മേഖലയിലും പ്രമുഖരായ ഫ്‌ളൈഹിന്ദിന്റെ ഓഫിസുകള്‍ കേരളം, കര്‍ണാടക, മുംബൈ, ഡല്‍ഹി ഉള്‍പ്പെടെ ഇരുപതോളം സ്ഥലങ്ങളിലായി പ്രവര്‍ത്തിക്കുന്നുണ്ട്. അഞ്ചാംവാര്‍ഷികം പ്രമാണിച്ച് ഈവര്‍ഷം ഇരുപതോളം പുതിയ ഓഫിസുകള്‍ കൂടി സംസ്ഥാനത്ത് പ്രവര്‍ത്തന സജ്ജമാവും.
20നു കോഴിക്കോട് നടക്കുന്ന അഞ്ചാംവാര്‍ഷിക പരിപാടിയില്‍ പ്രമുഖ പ്രഭാഷകന്‍ നൗഷാദ് ബാഖവി ചിറയിന്‍കീഴിന്റെ പ്രഭാഷണം നടക്കും. ചടങ്ങില്‍ സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, ഇ. മോയിന്‍കുട്ടി, പി.എസ് ശ്രീധരന്‍പിള്ള, ടി.കെ പരീക്കുട്ടി ഹാജി, എം.എ റസാഖ്, ഉമര്‍പാണ്ടികശാല, എം.വി.കെ കുഞ്ഞാമു ഹാജി പങ്കെടുക്കും. സി.ഇ.ഒ പ്രതീഷ് മേനോന്‍, ഡയറക്ടര്‍ കെ.വി സക്കരിയ, ഫ്‌ളൈഹിന്ദ് വൈസ് പ്രസിഡന്റ് അജയ് ചുണ്ടയില്‍, ഉംറ മാനേജര്‍ ഹാരിസ് അസ്അദി വളക്കൈ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  11 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  11 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  11 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  11 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  11 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  11 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  11 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

latest
  •  11 days ago