HOME
DETAILS
MAL
കാര്‍ വാങ്ങുന്നത് ദേവസ്വം ബോര്‍ഡ് അംഗത്തിനല്ലെന്ന്
backup
November 17 2017 | 21:11 PM
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ. രാഘവന് പുതിയ കാര്‍ വാങ്ങുന്നു എന്ന രീതിയില്‍ പ്രസിദ്ധീകരിച്ച പത്രവാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് ബോര്‍ഡ് അറിയിച്ചു. തിരുവിതാംകൂര്‍-കൊച്ചി ബോര്‍ഡുകളുടെ ഓംബുഡ്‌സ്മാനു വേണ്ടിയും ദേവസ്വം വിജിലന്‍സ് വിഭാഗം മേധാവിയായ പൊലിസ് സൂപ്രണ്ടിനുവേണ്ടിയുമാണ് പുതിയ രണ്ട് കാറുകള്‍ വാങ്ങുന്നത്. തനിക്ക് പുതിയ കാര്‍ ആവശ്യമില്ലെന്ന് ഫയലില്‍ രേഖപ്പെടുത്തിയിട്ടുള്ളതായി ബോര്‍ഡ് അംഗം രാഘവന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."