നെപ്പോളിയനും തയ്യല്‍ക്കാരനും വധശിക്ഷയും
ഒരിക്കല്‍ നെപ്പോളിയന്‍ ചക്രവര്‍ത്തി ഒരു ചതിക്കിരയായി. ആയുധങ്ങളുമായി പിന്തുടരുന്ന കൊടുംശത്രുക്കളെ ഭയന്ന് അദ്ദേഹം അതിവേഗത്തില്‍ ഓടുകയായിരുന്നു.
ഒരു ജൂതഗ്രാമത്തിനരികിലൂടെയാണ് ഓട്ടം. അവിടെക്കണ്ട ഒരു തയ്യല്‍ക്കാരന്റെ കടയോട് ചേര്‍ന്ന വീട്ടിലേക്ക് ഓടിക്കയറിയ നെപ്പോളിയന്‍ പറഞ്ഞു.
'നോക്കൂ. എന്നെ ഇവിടെ ഒളിച്ചിരിക്കാന്‍ അനുവദിക്കണം. ആയുധങ്ങളുമായി കൊല്ലാന്‍ വരുന്നവര്‍ എന്റെ പുറകെത്തന്നെയുണ്ട്. പ്ലീസ് '
ആള്‍ ആരാണെന്നൊന്നും തയ്യല്‍ക്കാരന് മനസിലായില്ല. എങ്കിലും സഹതാപം തോന്നിയ അയാള്‍ തന്റെ തൊട്ടടുത്ത് തന്നെയിട്ടിരുന്ന കട്ടിലിനടിയില്‍ ചക്രവര്‍ത്തിയെ ഒളിപ്പിച്ചു. രണ്ട് മിനിറ്റ് കഴിഞ്ഞില്ല. ശത്രുക്കള്‍ അവിടെയെത്തി. അവര്‍ തയ്യല്‍ക്കാരനെ സംശയത്തോടെ നോക്കി. എന്നിട്ട് ചോദിച്ചു.
'ഇതുവഴി ഓടിവന്ന ഒരാള്‍ ഇവിടെയെങ്ങാന്‍ ഒളിച്ചിരിക്കുന്നുണ്ടോ?
'ഏയ് ഇവിടെയോ. ഇവിടെയെങ്ങും ആരുമില്ല.' അയാള്‍ മറുപടി നല്‍കി.
മറുപടിയില്‍ തൃപ്തരായപോലെ അവര്‍ മുന്നോട്ട് കുതിക്കാന്‍ തുടങ്ങിയെങ്കിലും കൂട്ടത്തില്‍ ഒരു ഭയങ്കരന്‍ മാത്രം തിരിഞ്ഞ് നിന്ന് തന്റെ കുന്തമുയര്‍ത്തി. എന്നിട്ടയാള്‍ കിടക്കയില്‍ അതിശക്തിയില്‍ മൂന്ന് നാല് തവണ കുന്തം കൊണ്ട് കുത്തി. പക്ഷെ കിടക്കക്കടിയിലുണ്ടായിരുന്ന ചക്രവര്‍ത്തിക്ക് ഭാഗ്യവശാല്‍ പരിക്കൊന്നുമേറ്റില്ല.
അരിശം തീരും വരെ വെട്ടിയശേഷം അയാള്‍ തയ്യല്‍ക്കാരന്റെ നേരെ നോക്കി അലറി.
'നെപ്പോളിയനെ കിട്ടിയാല്‍ ഇത് പോലെ ഞാന്‍ കൊത്തിയരിഞ്ഞുകളയും'
അതുംപറഞ്ഞ് അയാളും മറ്റുള്ളവര്‍ക്ക് പിറകേ ഓടിപ്പോയി. അവരെല്ലാം പോയെന്ന് ഉറപ്പായതോടെ, മരണം മുന്നില്‍ക്കണ്ട് വിറച്ച്, വിയര്‍ത്ത് കുളിച്ച്, അവശനായി, വിളറിവെളുത്ത നെപ്പോളിയന്‍ പുറത്ത് വന്നു.
എന്നിട്ട് അദ്ദേഹം സ്വയം പരിചയപ്പെടുത്തി.
'ഈ രാജ്യത്തിന്റെ ചക്രവര്‍ത്തിയാണ് നാം. നെപ്പോളിയന്‍ ബോണോപ്പാര്‍ട്. എന്റെ ജീവന്‍ രക്ഷിച്ച നിന്റെ മൂന്നു ആഗ്രഹങ്ങള്‍ നാം സാധിച്ച് നല്‍കും. പറയൂ. എന്തൊക്കെ വേണം? എന്ത് വേണമെങ്കിലും പറയാം'
അല്‍പ്പമൊന്നാലോചിച്ച ശേഷം തയ്യല്‍ക്കാരന്‍ ഒന്നാമത്തെ ആഗ്രഹം പറഞ്ഞു.
'എന്റെ വീടിന്റെ മേല്‍ക്കൂര നന്നാക്കിത്തരാമോ?'
'എന്ത്?' തയ്യല്‍ക്കാരന്റെ ഒന്നാമത്തെ ആഗ്രഹം കേട്ട് ചക്രവര്‍ത്തി അതിശയത്തോടെ പറഞ്ഞു.
'നാം ഈ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയാണ്. - നെപ്പോളിയന്‍ ബോണോപ്പാര്‍ട്. ഈ നിസാര കാര്യമാണോ എനിക്ക് പറ്റുമോ എന്ന് നീ ചോദിക്കുന്നത് ! ശരി. മേല്‍ക്കൂര പണിത് തരാം. അടുത്തത്?'
'ഈ വീടിന്റെ സമീപത്ത് തന്നെ മറ്റൊരു തയ്യല്‍ക്കാരന്‍ കട തുറന്നിരിക്കുന്നു. ആയാളെ ഇവിടെ നിന്ന് ഒഴിവാക്കിത്തരാമോ?'
'വിഡ്ഢീ,' ചക്രവര്‍ത്തി അത്യതിശയത്തോടെ പറഞ്ഞു. 'ഇത്ര ചെറുതാണോ നിന്റെ രണ്ടാമത്തെ ആവശ്യവും. ശരി ഏതായാലും ഒരാവശ്യം കൂടിയുണ്ടല്ലോ ചോദിക്കാന്‍. അതെങ്കിലും നല്ലത് വല്ലതും ചോദിക്ക്.'
അപ്പോള്‍ തയ്യല്‍ക്കാരന്‍ തന്റെ മൂന്നാമത്തെ ആഗ്രഹം പറയുകയായി.
'ആ ശത്രു കിടക്കയില്‍ കുന്തം കൊണ്ട് കുത്തിയില്ലേ. അപ്പോള്‍ അതിനടിയില്‍ കിടന്നിരുന്ന അങ്ങയുടെ വികാര വിചാരങ്ങള്‍ എനിയ്ക്ക് ശരിക്കും ഒന്ന് വ്യക്തിമാക്കിത്തരാമോ?'
'ആഹാ' ചക്രവര്‍ത്തി ഗര്‍ജിച്ചു. 'മഹാനായ നെപ്പോളിയന്‍ ചക്രവര്‍ത്തിയോട് ഇത്തരമൊരു ആവശ്യമുന്നയിക്കാന്‍ തനിക്ക് ധൈര്യമോ? നിന്നെ നാളെ പുലര്‍ച്ചെ വെടിവെച്ച് കൊല്ലാന്‍ നാം ഉത്തരവിടുന്നു'
അപ്പോഴേക്കും അവിടെയെത്തിയ രാജകിങ്കരന്മാര്‍ തയ്യല്‍ക്കാരനെ പിടികൂടി കൊണ്ടുപോയി.
അന്ന് രാത്രി മുഴുവന്‍ അയാള്‍ കരഞ്ഞ് കരഞ്ഞ് പ്രാര്‍ഥനയോടെ കഴിഞ്ഞു. പിറ്റേന്ന് പുലര്‍ച്ചെ അയാളെ വധശിക്ഷ നടപ്പാക്കുന്നിടത്തെത്തിച്ചു.
വിധി നടപ്പാക്കാനുള്ള ആരാച്ചാര്‍മാര്‍, വെടിയുണ്ട നിറച്ച തോക്കുകളുമായി അയാള്‍ക്ക് മുന്നില്‍ നിരന്നു. തോക്കുകള്‍ അയാള്‍ക്ക് നേരെ അവര്‍ കൃത്യമായി ചൂണ്ടി.
ഓഫിസര്‍ അലറി.
'ഞാന്‍ മൂന്ന് വരെ എണ്ണും. മൂന്ന് എന്നെണ്ണിക്കഴിഞ്ഞാല്‍ ഉടന്‍ ഫയര്‍!'
ഓഫിസര്‍ എണ്ണാന്‍ തുടങ്ങി.
'ഒന്ന്... രണ്ട്...'
രണ്ട് കഴിഞ്ഞ് മൂന്ന് എന്ന് ഉച്ചരിക്കും മുന്‍പേ സാക്ഷാല്‍ നെപ്പോളിയന്‍ ചക്രവര്‍ത്തി അവിടെ പ്രത്യക്ഷപ്പെട്ടു.
അദ്ദേഹം ഉത്തരവിട്ടു. 'വെടിവെക്കരുത്...!!'
ആരാച്ചാര്‍മാര്‍ തോക്ക് താഴ്ത്തി.
എന്നിട്ട് ചക്രവര്‍ത്തി തയ്യല്‍ക്കാരന് തേരെ തിരിഞ്ഞ് പറഞ്ഞു.
'കട്ടിലില്‍ കുന്തം കൊണ്ട് കുത്തിയപ്പോള്‍ എന്തായിരുന്നു എന്റെ വികാര വിചാരങ്ങളെന്നായിരുന്നില്ലേ നിനക്കറിയേണ്ടിയിരുന്നത്? ഇപ്പോള്‍ നിനക്കത് ശരിക്കുമറിയാം!!'
ഠവലൃല ശ െിീ ലേമരവശിഴ ൗിശേഹ വേല ുൗുശഹ ശ െയൃീൗഴവ േശിീേ വേല മൊല േെമലേ ീൃ ുൃശിരശുഹല ശി ംവശരവ ്യീൗ മൃല; മ േൃമിളൌശെീി മേസല െുഹമരല; വല ശ ്യെീൗ, മിറ ്യീൗ മൃല വല; വേലി ശ െമ ലേമരവശിഴ;
അതെ. അധ്യാപകന്‍ ചിന്തിക്കേണ്ട വിഷയമാണ്.
കുട്ടിയെ എങ്ങിനെ ക്ലാസ് അനുഭവിപ്പിക്കാം?
കുട്ടിയ്ക്ക് വിവരങ്ങള്‍ കേവലം അറിയിച്ച് കൊടുക്കുന്നതിന് പകരം അവ എങ്ങിനെ ബോധ്യപ്പെടുത്തിക്കൊടുക്കാം? ഇംഗ്ലീഷില്‍ സിീംഹലറഴല എന്നും ഡിറലൃേെമിറശിഴ എന്നും പറയുന്നതിന്റെ വ്യത്യാസങ്ങളെന്ത്?
വിദ്യാഭ്യാസത്തെ ഇങ്ങിനെ ശരിയായി മനസിലാക്കിക്കൊടുക്കല്‍, അഥവാ അനുഭവിപ്പിച്ച് കൊടുക്കല്‍ ആയി മാറ്റാന്‍ ഓരോ അധ്യാപകനും ഓരോ മെത്തേഡ് ആയിരിക്കും പിന്തുടരുക. ചൈനീസ് പഴമൊഴി ഓര്‍ക്കുക: 'അ വേീൗമെിറ ലേമരവലൃ,െ മ വേീൗമെിറ ാലവേീറ'െ
എല്ലാ സിദ്ധാന്തങ്ങളും പഠിക്കുകയും അവയെല്ലാം സ്വാംശീകരിച്ച്, അഥവാ അവയെല്ലാം ഉപേക്ഷിച്ച് ഒടുക്കം സ്വന്തം ശൈലി പിന്തുടരുകയും ചെയ്യുന്നതോടെ ഒരാള്‍ ശരിയായ അദ്ധ്യാപകനായിത്തീരുന്നു. ഗുരുവായിത്തീരുന്നു.
ഇതാ ഇത് പോലെയൊക്കയായിത്തീരുന്നു. ലേമരവലൃ, ഴൗശറല, ലഃുലൃ േമിറ ാമേെലൃ.
പ്രതിമാസ ശമ്പളത്തിന് വേണ്ടി ചെയ്യുന്ന തൊഴില്‍ എന്ന നിലയിലുള്ള അധ്യാപനത്തെക്കുറിച്ച് മാത്രമല്ല ഈ പറഞ്ഞത് എന്നോര്‍ക്കുമല്ലോ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."